ADVERTISEMENT

ന്യൂഡൽഹി ∙ പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ജയ്ഷെ മുഹമ്മദ് കമാൻഡര്‍ സജ്ജദ് ഖാന്‍ അറസ്റ്റില്‍. പുല്‍വാമ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ മുദ്ദസിര്‍ അഹമ്മദ് ഖാന്‍റെ അടുത്ത അനുയായിയാണ്. തന്ത്രപ്രധാന മേഖലയായ ചെങ്കോട്ടക്കു സമീപത്തു നിന്നാണ് സജ്ജദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

40 സുരക്ഷാ സൈനികരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ മുദ്ദസിര്‍ അഹമ്മദ് ഖാന്‍റെ അടുത്ത അനുയായിയാണു സജ്ജദ് ഖാന്‍. മുദ്ദസിര്‍ ഒരുക്കിയ വണ്ടിയിലാണു പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടത്തിയത്. മാര്‍ച്ച് 11 ന് നടന്ന ഏറ്റുമുട്ടലില്‍ സൈന്യം മുദ്ദസിറിനെ വധിച്ചിരുന്നു.

പുതപ്പ് വില്‍പനക്കാരനായി ഡല്‍ഹിയില്‍ കഴിയുകയായിരുന്നു സജ്ജദ് ഖാനെന്ന് പൊലീസ് അറിയിച്ചു. ദേശീയ അന്വേഷണ ഏജന്‍സിയും ഇന്‍റലിജന്‍സ് ബ്യൂറോയും സജ്ജദ് ഖാനെ ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങള്‍ സജ്ജദ് ഖാനില്‍നിന്നു ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

English Summary: JeM’s Sajjad Khan Arrested in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com