ADVERTISEMENT

ന്യൂഡൽഹി∙ കപട രാജ്യസ്നേഹം പ്രകടിപ്പിക്കുന്നവരെ വിമർശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നതു മാത്രമല്ല രാജ്യസ്നേഹമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ആളുകളെ മതത്തിന്റെയും ജാതിയുടേയും പേരില്‍ വേര്‍തിരിക്കുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നതില്‍ അർത്ഥമില്ല. എല്ലാവരും ജയിക്കട്ടേ എന്ന ചിന്തയാണ് യഥാര്‍ഥ രാജ്യ സ്നേഹമെന്നും ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിൽ ഉപരാഷ്ട്രപതി പറഞ്ഞു.

ഭയവും അഴിമതിയും വിഭാഗീയതയും ജാതിവേര്‍തിരിവും ഇല്ലാത്ത ഇന്ത്യ കെട്ടിപ്പടുക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങണം. പരമ്പരാഗത മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ പഠിക്കണം. എല്ലാവരെയും നിശിതമായി വിമർശിക്കുന്നത് ഒഴിവാക്കുകയും ഒരു ക്രിയാത്മക മനോഭാവം വളർത്തുകയും ചെയ്യണം. സാമൂഹികമായ തിന്മകൾ, മതഭ്രാന്ത്, മുൻവിധികൾ എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ മുൻനിരയിൽ ആയിരിക്കണം യുവാക്കൾ. സ്വപ്നം കാണാൻ ധൈര്യമുള്ളവരിലാണു രാജ്യത്തിന്റെ ഭാവിയെന്നും വെങ്കയ്യ പറഞ്ഞു.

കൊളോണിയൽ ചിന്താഗതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ രീതി മാറ്റുകയും യഥാർഥ ചരിത്രം, പുരാതന നാഗരികത, സംസ്കാരം, പൈതൃകം എന്നിവ പഠിപ്പിക്കുകയും വിദ്യാർഥികൾക്കിടയിൽ ദേശീയതയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുകയും വേണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി 7 ശതമാനത്തിലധികം വളർച്ചാനിരക്ക് ഇന്ത്യ തുടർച്ചയായി കൈവരിക്കുന്നുണ്ട്. 10-15 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും. എല്ലാം ഉൾക്കൊള്ളുന്നതും സമ്പന്നവുമായ പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com