ADVERTISEMENT
പുൽപള്ളി∙ ശല്യക്കാരനായ കടുവയെ തിരഞ്ഞിറങ്ങിയ 3 വനപാലകരെ കടുവ ആക്രമിച്ചു. ഒരാളുടെ പരുക്ക് ഗുരുതരമാണ്. സൗത്ത് വയനാട് വനം ഡിവിഷനു കീഴിലെ ചീയമ്പം വനമേഖലയോടു ചേർന്ന് ഉച്ചയോടെയാണ് സംഭവം. ചീയമ്പത്ത് നിരന്തര സാന്നിധ്യമായ കടുവ, വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ തുടങ്ങിയതോടെ ഇവിടെ വനപാലകർ കൂട് സ്ഥാപിച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും കടുവ എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് വനപാലകർ തിരച്ചിൽ നടത്തുന്നതിനിടെയാണു കുറ്റിക്കാട്ടിൽ പതിയിരുന്ന കടുവയുടെ ആക്രമണമുണ്ടായത്. പരുക്കേറ്റവരെ വനംവകുപ്പ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു.
 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com