ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് ബിജെപി. ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള പ്രകടപത്രിക ‘സങ്കൽപ് പത്ര്’ പുറത്തിറക്കി പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. 75–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ 75 പദ്ധതികൾ. ഏകീകൃത സിവിൽകോഡും പൗരത്വബില്ലും നടപ്പാക്കും. ആറു കോടി ജനങ്ങളുമായി സംസാരിച്ച് തയാറാക്കിയ പത്രികയാണെന്നും അമിത് ഷാ പറഞ്ഞു. ആദ്യഘട്ട പോളിങ്ങിന് 3 ദിവസങ്ങൾ ശേഷിക്കെയാണ് ബിജെപി പ്രകടനപത്രിക പുറത്തുവരുന്നത്.

കർഷകർക്കും ചെറുകിട വ്യാപാരികൾക്കും 60 വയസിനു ശേഷം പെൻഷനും ഭൂപരിധി പരിഗണിക്കാതെ എല്ലാ കർഷകർക്കു 6000 രൂപ ധനസഹായം അടക്കം വാഗ്ദാനമുണ്ട്. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും. പലിശരഹിത കർഷക കെഡ്രിറ്റ് കാർഡ് ഉറപ്പാക്കും. ഭരണഘടനാപരിധിക്കുള്ളിൽ നിന്നു രാമക്ഷേത്ര നിർമാണത്തിനു സൗകര്യമൊരുക്കും ശബരിമലയിൽ വിശ്വാസം സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമുണ്ട്.

പ്രധാന വാഗ്ദാനങ്ങൾ

∙ 2025ൽ ഇന്ത്യയെ 5 ട്രില്യൻ ഡോളർ സമ്പദ്‌വ്യവസ്ഥായാക്കും. 2032ൽ 10 ട്രില്യൻ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കും.

∙ അടിസ്ഥാന സൗകര്യ മേഖലയ്ക്കായി 100 ലക്ഷം കോടിയുടെ മൂലധനം നിക്ഷേപിക്കും.

∙ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിക്കും

∙ ഗംഗാ പുനഃരുജ്ജീവനം

∙ ഭാരതീയ സംസ്കാരവും വിശ്വാസവും സംരക്ഷിക്കും

∙ ആഗോള തലത്തിൽ യോഗ പ്രോത്സാഹിപ്പിക്കും

∙ കർഷകർക്ക് വർഷത്തിൽ 6000 രൂപയും 60 വയസ്സിനു മുകളിലുള്ള ചെറുകിട, ഇടത്തരം കർഷകർക്കു പെൻഷനും

∙ അടുത്ത 5 വർഷത്തിനുള്ളിൽ ഗ്രാമീണ വികസനത്തിന് 25 ലക്ഷം കോടി രൂപ

∙ 5 കിലോമീറ്ററിനുള്ളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ സൗകര്യം

∙ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം ഒറ്റ സംഖ്യയിലേക്കു കുറയ്ക്കും

∙ ചെറുകിട കടയുടമകൾക്ക് പെൻഷൻ

∙ മുത്തലാഖ്, നിക്കാഹ് ഹലാല തുടങ്ങിയവ ഇല്ലാതാക്കും

∙ അങ്കണവാടി, ആഷ വർക്കർമാരിലേക്ക് ആയുഷ്മാൻ ഭാരത് പദ്ധതി വ്യാപിപ്പിക്കും

∙ 200 പുതിയ കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കും

∙ 2024 ഓടു കൂടി രാജ്യത്തെ എംബിബിഎസ്, സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കും

∙ ലോകത്തെ മികച്ച 500 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യയിൽനിന്നുള്ളവയുണ്ടാകും.

∙ അഴിമതി മുക്ത ഭാരതം

∙ പൊതു സേവനങ്ങൾ അവകാശമാക്കും

∙ തിരഞ്ഞെടുപ്പുകൾ ഒറ്റഘട്ടമാക്കുന്നത് പരിഗണിക്കും

∙ എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളജ് അല്ലെങ്കിൽ പിജി മെഡിക്കൽ കോളജ്

∙ 2022ഓടു കൂടി കുട്ടികൾക്കും ഗർഭിണികൾക്കും പ്രതിരോധ കുത്തിവയ്പു നടത്തി രോഗപ്രതിരോധശേഷി വർധിപ്പിക്കും.

∙ എല്ലാ നഗരങ്ങളെയും വെളിയിട മലമൂത്ര വിസർജന രഹിതമാക്കും

∙ സംസ്ഥാനത്തെ റോഡ് ശൃംഖല വികസിപ്പിക്കാൻ ഭാരത്‌മാല 2.0 നടപ്പാക്കും

English Summary: BJP Manifesto Sankalp Patra Released, Party Makes 75 Promises to Celebrate 75 Years of Independence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com