8 മണ്ഡലത്തിൽ വോട്ടർമാർ ഒന്നരക്കോടി; യുപിയിൽ അങ്കം തുടങ്ങിയിട്ടേയുള്ളൂ!

uttar-pradesh-election
ഉത്തർപ്രദേശിലെ ബൂത്തുകളിലേക്ക് വോട്ടു ചെയ്യാനെത്തിയവരെ പുഷ്പ വൃഷ്ടി നടത്തിയും ബാൻഡ് മേളത്തോടെയുമാണ് ഇത്തവണ സ്വീകരിച്ചത്.
SHARE

ഇന്ത്യയിൽ ഏറ്റവുമധികം ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം. ഉത്തർപ്രദേശിലെ 80 മണ്ഡലങ്ങളിലേക്കായി വോട്ടെടുപ്പ് നടക്കുന്നത് ഏഴു ഘട്ടങ്ങളില്‍. ഏപ്രിൽ 11ലെ ആദ്യഘട്ട വോട്ടെടുപ്പു മുതൽ ചങ്കിടിപ്പേറുകയാണ് രാഷ്ട്രീയ പാർട്ടികൾക്കെല്ലാം.

UP-lok-sabha-election-2014-results-info-graphic-map-MAL

ഉത്തർപ്രദേശിന്റെ ജനസംഖ്യയും വിസ്തൃതിയും പരിഗണിച്ചാണ് വോട്ടെടുപ്പ് ഏഴു ഘട്ടങ്ങളിലേക്കു നീട്ടിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. പടിഞ്ഞാറൻ യുപിയിലെ എട്ടു മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ഇതിനായി ഒരുക്കിയിരിക്കുന്നത് 6716 പോളിങ് സ്റ്റേഷനുകൾ, ഇവിടങ്ങളിൽ 16,518 ബൂത്തുകളും.

ഏറ്റവും പുതിയ കണക്കു പ്രകാരം 1,50,65,682 വോട്ടർമാരുണ്ട് ആദ്യഘട്ടത്തിൽ. ഇവരിൽ 82,24,835 പേർ പുരുഷന്മാരും 68,39,833 വനിതകളും. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ 1014 പേരുമുണ്ട്. എട്ടിടത്തായി 96 സ്ഥാനാർഥികളാണു ജനവിധി തേടുന്നത്. ഇവരിൽ കേന്ദ്ര മന്ത്രിമാരായ വി.കെ.സിങ്, സത്യപാൽ സിങ്, മഹേഷ് ശർമ എന്നിവരുമുണ്ട്.

saharanpur map uttar pradesh
പ്രധാന സ്ഥാനാർഥികൾ: രാഘവ് ലഖൻപാൽ(ബിജെപി), ഹാസി ഫസലുർറഹ്മാൻ(ബിഎസ്പി), ഇമ്രാൻ മസൂദ് (കോൺഗ്രസ്)
muzaffarnagar map uttar pradesh elections
പ്രധാന സ്ഥാനാർഥികൾ: ഡോ.സഞ്ജീവ് കുമാർ(ബിജെപി), അജിത് സിങ്(ആർഎൽഡി)
bijnor map uttar pradesh
പ്രധാന സ്ഥാനാർഥികൾ: കൻവർ ഭാരതേന്ദ്ര സിങ്(ബിജെപി), മലൂക് നാഗർ (ബിഎസ്പി), നസീമുദ്ദിന്‍ സിദ്ദഖി (കോൺഗ്രസ്)
kairana map uttar pradesh
പ്രധാന സ്ഥാനാർഥികൾ: പ്രദീപ് ചൗധരി (ബിജെപി), തപസ്സും ഹസൻ(എസ്പി), ഹരീന്ദർ മാലിക് (കോൺഗ്രസ്)
meerut map uttar pradesh
പ്രധാന സ്ഥാനാർഥികൾ: രാജേന്ദ്ര അഗർവാൾ(ബിജെപി), ഹാസി മുഹമ്മദ് യാക്കൂബ്(ബിഎസ്പി), ഹരീന്ദ്ര അഗർവാൾ(കോൺഗ്രസ്)
baghpat map uttar pradesh
പ്രധാന സ്ഥാനാർഥികൾ: സത്യപാൽ സിങ് (ബിജെപി), ജയന്ത് ചൗധരി(ആർഎൽഡി)
ghaziabad map uttar pradesh
പ്രധാന സ്ഥാനാർഥികൾ: വിജയ് കുമാർ സിങ്(ബിജെപി), സുരേഷ് ബന്‍സാൽ (എസ്പി), ഡോളി ശർമ (കോൺഗ്രസ്)
gautam buddha nagar map uttar pradesh
പ്രധാന സ്ഥാനാർഥികൾ: മഹേഷ് ശർമ (ബിജെപി), സത്ബീൻ നാഗർ(ബിഎസ്പി), അരവിന്ദ് സിങ് ചൗഹാൻ(കോൺഗ്രസ്)

(ഗ്രാഫ് തയാറാക്കിയിരിക്കുന്നത് 2014ലെ ഡേറ്റ ഉപയോഗിച്ചാണ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA