ADVERTISEMENT

ബെംഗളൂരു∙ കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി കേരളത്തിൽ മൽസരിക്കുമ്പോൾ ദക്ഷിണേന്ത്യ മുഴുവൻ ഗുണം ചെയ്യുമെന്ന വാദം തള്ളി കര്‍ണാടകയിലെ സഖ്യകക്ഷിയായ ജെഡിഎസിന്റെ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ. കേരളത്തിലെ മൽസരത്തിന്റെ പേരിൽ കർണാടകയിൽ പ്രത്യേക രാഹുൽ തരംഗം ഇല്ല. കോൺഗ്രസുമായുള്ള സഖ്യത്തിന്റെ ഭാവി തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുമെന്നും മുൻ പ്രധാനമന്ത്രി കൂടിയായ അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു.

ജെഡിഎസുമായുള്ള സഖ്യത്തിനൊപ്പം രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വം നൽകുന്ന ആവേശം കൂടിയാകുമ്പോൾ കർണാടകത്തിൽ വൻ നേട്ടമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്നാൽ കേരളത്തിൽ വലിയ ഭൂരിപക്ഷത്തിനു ജയിക്കുമെന്നതിനപ്പുറം കർണാടകത്തിൽ പ്രത്യേക തരംഗമൊന്നും രാഹുലുണ്ടാക്കില്ലെന്നാണു സഖ്യകക്ഷിയുടെ അധ്യക്ഷൻ തന്നെ വിലയിരുത്തുന്നത്.

രാഹുലിന്റെ നേതൃപാടവത്തിലും കോൺഗ്രസുമായുള്ള സഖ്യത്തിലും തൃപ്തനാണെന്നു പറയുമ്പോഴും തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തിന്റെ ഭാവി ഉറപ്പിക്കാൻ അദ്ദേഹം തയാറല്ല. നേതാക്കൾ നിർബന്ധിച്ചിട്ടാണു മൽസരിക്കുന്നതെന്നും ഇനിയില്ലെന്നും പ്രഖ്യാപിച്ചാണ് 86ാം വയസിലെ പ്രചാരണം.

English Summary: HD Deve Gowda On Rahul Gandhi, Wayanad Election News, JDS, Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com