ADVERTISEMENT

കൽപറ്റ ∙ വയനാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. വനാതിര്‍ത്തിയിലെ പ്രചാരണത്തിനു സുരക്ഷ നല്‍കാന്‍ െപാലീസിന് നിര്‍ദേശം നൽകി. റിപ്പോർട്ടിനെത്തുടർന്ന് തുഷാർ വെള്ളാപ്പള്ളിക്കു ഗൺമാനെ നിയോഗിച്ചു. പി.പി.സുനീറിനു നിലവിൽ ഗൺമാനെ നിയോഗിച്ചിട്ടില്ല. 

യുഡിഎഫിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനാൽ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് വയനാട്. എൻഡിഎയ്ക്കായി തുഷാർ വെള്ളാപ്പള്ളിയും എൽഡിഎഫിനായി പി.പി.സുനീറുമാണു മൽസരിക്കുന്നത്. ദേശീയ ശ്രദ്ധയാകർഷിക്കാൻ മാവോയിസ്റ്റുകൾ ശ്രമിക്കുമെന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പു തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ലഘുലേഖകൾ വയനാട്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

English Summary: Maoist threat at Wayanad, Lok Sabha Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com