sections
MORE

വിവാദ പ്രസംഗം: മേനക ഗാന്ധിക്കും അസം ഖാനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്

Azam Khan | Jaya Prada | UP Elections 2019
അസം ഖാൻ, മേനക ഗാന്ധി
SHARE

ന്യൂഡൽഹി∙ കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്കും സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനുമെതിരെ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇരുവർക്കും വിലക്കേർപ്പെടുത്തി. മേനക ഗാന്ധിക്ക് 48 മണിക്കൂറും അസം ഖാന് 72 മണിക്കൂറുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വിദ്വേഷപ്രസംഗം നടത്തിയതിനാണ് മേനക ഗാന്ധിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ബിജെപി സ്ഥാനാർഥി ജയപ്രദക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് അസം ഖാനെതിരെ നടപടി.

ഉത്തർപ്രദേശിലെ സുൽത്താൻപുർ സ്ഥാനാർഥിയായ മേനക ഗാന്ധി തനിക്കു വോട്ട് ചെയ്തില്ലെങ്കിൽ മുസ്‌ലിംകൾക്കു തൊഴിൽ നൽകാനാവില്ലെന്നാണ് പ്രചാരണ യോഗത്തിൽ പറഞ്ഞത്. മുസ്‌ലിം ഭൂരിപക്ഷ ഗ്രാമമായ തുറാബിൽ തിരഞ്ഞെടുപ്പു റാലിയിലായിരുന്നു വിവാദ പരാമർശം. ‘ഞാൻ ഇവിടെ വിജയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, മുസ്‌ലിംകൾ വോട്ടു ചെയ്യാതെയാണ് എന്റെ വിജയമെങ്കിൽ തെന്നെ സന്തോഷിപ്പിക്കില്ല. മനസ്സിൽ അതൊരു കയ്പാകും. എന്നിട്ട് ഒരു മുസ്‌ലിം ജോലി തേടി എന്നെ സമീപിക്കുമ്പോൾ, ​ഞാൻ വിചാരിക്കും എന്തിനു ജോലി കൊടുക്കണം?

ഇതെല്ലാം ഒരു കൊടുക്കൽ വാങ്ങൽ ഇടപാട് അല്ലേ? നാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ..ഞാൻ ജയിച്ചു കഴിഞ്ഞു. പക്ഷേ, നിങ്ങൾക്ക് എന്നെ ആവശ്യം വരും. ഈ ബൂത്തിൽ നിന്ന് നൂറോ അൻപതോ വോട്ടു കിട്ടും. എല്ലാം കഴിഞ്ഞ് നിങ്ങൾ ജോലി തേടി എന്റെയടുത്തു വരും... ഇനി തീരുമാനമെടുക്കേണ്ടതു നിങ്ങളാണ്’– 3 മിനിറ്റ് പ്രസംഗത്തിൽ മേനക പറഞ്ഞു.

‘റാംപുരിലെയും യുപിയിലെയും ഇന്ത്യയിലെയും ജനങ്ങളെ, 17 വർഷമെടുത്തു നിങ്ങൾക്ക് അവരുടെ യഥാർഥ സ്വഭാവം മനസ്സിലാക്കാൻ. എന്നാൽ 17 ദിവസത്തിനുള്ളിൽ എനിക്കു മനസ്സിലായി അവർ ധരിച്ചിരുന്നത് കാക്കി ഉൾവസ്ത്രമാണെന്ന്.’ – ഇങ്ങനെയായിരുന്നു അസം ഖാന്റെ വിവാദ പരമാർശം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA