ADVERTISEMENT

ന്യൂഡൽഹി∙ സുപ്രീംകോടതി വിമർശനത്തിനു പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി നേതാവ് മായവതിക്കുമെതിരെ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രചാരണം നടത്തുന്നതിന് ഇരുവർക്കും വിലക്കേർപ്പെടുത്തി. യോഗിക്ക് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ ആറുമണി മുതൽ വിലക്ക് നിലവിൽ വരും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വിദ്വേഷപ്രസംഗം നടത്തിയതിനാണ് നടപടിയെടുത്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ, റാലികൾ, റോഡ് ഷോകൾ, അഭിമുഖം, ഇലക്ട്രോണിക്, അച്ചടി, സമൂഹമാധ്യമങ്ങൾ എന്നിവയിൽ അഭിപ്രായം പറയുന്നതിനോ പ്രസംഗിക്കുന്നതിനോ അനുമതി നൽകിയിട്ടില്ല.

മീററ്റിലെ യോഗത്തിൽ ലോക്സഭ തിരഞ്ഞെടുപ്പ് ഇസ്‌ലാമിലെ അലിയും ഹിന്ദു ദൈവം ഹനുമാനും തമ്മിലുള്ള മൽസരമെന്ന് പ്രസംഗിച്ച സംഭവത്തിലാണ് യോഗിക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രത്യേക പാർട്ടിക്കു മുസ്‍ലിംകൾ വോട്ടു ചെയ്യരുതെന്ന ആഹ്വാനമാണ് മായവതിയെ വിലക്കാൻ കാരണം.

English Summary: Election Commission bans UP CM Yogi Adityanath and BSP chief Mayawati from campaigning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com