ADVERTISEMENT

കൊച്ചി∙ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്ന് ആംബുലന്‍സില്‍ കൊണ്ടുവന്ന രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി 24 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കും. ഹൃദയത്തിന്റെ തകരാർ ഗുരുതരമാണെന്നു ഡോക്ടർമാർ അറിയിച്ചു. വിശദമായ പരിശോധനകള്‍ക്കു ശേഷമേ ഹൃദയശസ്ത്രക്രിയ തീരുമാനിക്കുയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

മംഗലാപുരത്തുനിന്നു കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാല്‍ സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇടപെട്ടു. തുടര്‍ന്നു കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സാ സൗകര്യം ഒരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഞ്ചര മണിക്കൂറിനുള്ളിലാണ് മംഗലാപുരത്തുനിന്ന് 400 കിലോമീറ്റര്‍ പിന്നിട്ട് അമൃതയിലെത്തിയത്.

Child to Amrita Hospital
15 ദിവസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ

കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും പ്രധാനമാണ്. അതിനാല്‍ തന്നെ ഇത്രയും ദൂരം യാത്ര ചെയ്ത് ശ്രീചിത്രയില്‍ കൊണ്ടു വരുന്നത് അപകടകരമാണ്. അതിനാലാണ് അമൃതയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തത്. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതി വഴി പൂര്‍ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. രോഗികളുടെ ബന്ധുക്കളുമായും അമൃത ആശുപത്രിയുമായും ആരോഗ്യ വകുപ്പ് മന്ത്രി സംസാരിച്ചിരുന്നു. കുട്ടിക്കാവശ്യമായ ചികിത്സാ സൗകര്യം അമൃതയില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് അമൃതയിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാൻ ആംബുലൻസ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്‌ഷന്‍ ടീമാണ് മുന്നോട്ടുവന്നത്. രാവിലെ 10.30നാണ് മംഗലാപുരത്തുനിന്ന് ആംബുലൻസ് പുറപ്പെട്ടത്. ഫെയ്സ്ബുക്കിലൂടെയാണ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം സഹായമഭ്യർഥിച്ചു രംഗത്തുവന്നത്. ഹൃദയ ശസ്ത്രക്രിയയ്ക്കു വേണ്ടി 15 മണിക്കൂറിനുള്ളിൽ കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയിൽ എത്തിക്കുകയായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നത്. കാസര്‍ഗോഡ് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണിത്. കുഞ്ഞിനു യാത്രയ്ക്കിടയില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ പരിചരിക്കാന്‍ ആശുപത്രി സേവനം വേണ്ടതു കൊണ്ടാണു യാത്ര പകല്‍ ആക്കിയത്.

English Summary: Ambulance mission to save 15 days old

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com