sections
MORE

അമിത് ഷായും നിര്‍മല സീതാരാമനും കേരളത്തില്‍; ആവേശമാക്കാൻ ബിജെപി

nirmala-kannur
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി സി.കെ.പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമന്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍. (ചിത്രം: എം.ടി. വിധുരാജ്)
SHARE

കൊച്ചി∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും ഇന്നു കേരളത്തില്‍. തിരുവനന്തപുരത്ത് എത്തിയ നിര്‍മല സീതാരാമന്‍ ആശുപത്രിയില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ സന്ദര്‍ശിച്ച ശേഷം കണ്ണൂര്‍ക്ക് പോയി. കണ്ണൂരില്‍ ബിജെപി സ്ഥാനാര്‍ഥി സി.കെ. പത്മനാഭന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ചു.

കര്‍ണാടകയില്‍നിന്നു വൈകിട്ട് നാലിന് നെടുമ്പാശേരിയില്‍ എത്തുന്ന അമിത് ഷാ അങ്കമാലിയിലും തൃശൂരിലുമായി 2 പരിപാടികളിലാണ് പങ്കെടുക്കുന്നത്. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിന്റെ ഭാഗമായി നാലരയ്ക്കു തേക്കിന്‍കാട് മൈതാനിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ആറരയ്ക്ക് അങ്കമാലി അത്താണിയില്‍ ചാലക്കുടിയിലെ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്റെ പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

English Summary: Amit Shah's Kerala Campaign, BJP, Elections 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA