ADVERTISEMENT

കണ്ണൂർ∙ പാനൂർ മൊകേരി പാത്തിപ്പാലത്ത് കോൺഗ്രസ് പ്രവർത്തകന്റെ കടയ്ക്കുനേരെ ബോംബേറ്. തിങ്കൾ രാത്രിയിലാണു സംഭവം. കോൺഗ്രസ് പ്രവർത്തകൻ കെ.എം. രഞ്ജിത്തിന്റെ മിനർവ ടെയ്‌ലേർസിനു നേരെയാണു രാത്രിയുടെ മറവിൽ ബോംബേറുണ്ടായത്. കടയുടെ ഷട്ടറും ചുമരും ബോംബേറിൽ തകർന്നു. പാനൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

അക്രമികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ കടകളടച്ച് ഹർത്താലാചരിച്ചു. യുഡിഎഫ് നേതാക്കളായ കെ.പി. സാജു, വി. നാസർ മാസ്റ്റർ, ഹരിദാസ് മൊകേരി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. സിപിഎം പ്രവർത്തകരാണു ബോംബേറിനു പിന്നിലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

English Summary: Kannur Mokeri Bombing, Political Violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com