ADVERTISEMENT
മലപ്പുറം∙ കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ കൂട്ടിലങ്ങാടി പെട്രോൾ പമ്പിനരികിൽ ടാങ്കർ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് 3 ഇതരസംസ്‌ഥാന തൊഴിലാളികൾ മരിച്ചു. രാവിലെ ആറരയോടെയാണ് അപകടം. ടാങ്കർ ഒരു വാനിലിടിച്ചു നിയന്ത്രണം വിട്ട് ഗുഡ്‌സ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഗുഡ്‌സ് ഓട്ടോയിൽ പിറകിൽ കയറി സഞ്ചരിക്കുകയായിരുന്നവരാണു മരിച്ചത്. ബംഗാൾ സ്വദേശികളായ എസ്.കെ. സാദത്ത് (40), എസ്.കെ. സബീർ അലി (41), സെയ്ദുൽ ഖാൻ (37) എന്നിവരാണ് മരിച്ചത്. ഡ്രൈവർക്കു പുറമെ 6 പേർ ഓട്ടോയിൽ ഉണ്ടായിരുന്നതായി പറയുന്നു. മക്കരപ്പറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ പരുക്കുകളോടെ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com