ADVERTISEMENT

നാഗപുര്‍∙ ഓരോ അഞ്ചു വര്‍ഷത്തിലും ഭരണമാറ്റത്തിനു സാധ്യതയുണ്ടെന്നും സാമൂഹിക സംഘടനകള്‍ സഹായത്തിനായി സര്‍ക്കാരുകളെ ആശ്രയിക്കാന്‍ പാടില്ലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.

സാമൂഹിക, ഗവേഷണ സംഘടനകള്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ശക്തമായ അടിത്തറയില്‍ മുന്നോട്ടു പോകണം. സര്‍ക്കാരുകളുമായി ബന്ധപ്പെടാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവരെ സമീപിക്കാം. എന്നാല്‍ ഒരു തരത്തിലും സര്‍ക്കാരിനെ ആശ്രയിക്കാന്‍ പാടില്ല.

സര്‍ക്കാരുകള്‍ മാറിക്കൊണ്ടിരിക്കും. മുമ്പ് രാജപിന്തുണയുള്ള സര്‍ക്കാരുകള്‍ 30-50 വര്‍ഷത്തിലാണു മാറിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓരോ അഞ്ചു വര്‍ഷവും ഭരണമാറ്റത്തിനു സാധ്യയുണ്ടെന്നും ഭാഗവത് പറഞ്ഞു. സമൂഹത്തിന്റെ ഉന്നതിക്കായി വിജ്ഞാനം ആര്‍ജിക്കാനുള്ള പരിശ്രമമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

English Summary : Possibility of change in govt every 5 years: RSS chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com