ADVERTISEMENT

പെരുന്ന (ചങ്ങനാശ്ശേരി) ∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം സംബന്ധിച്ചുള്ള എൻഎസ്എസിന്റെ അഭിപ്രായം തുറന്നുപറഞ്ഞെങ്കിലും രാഷ്ട്രീയമായി സമദൂരനിലപാടാണ് എന്ന കാര്യം നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന്  എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രസ്താവനയിൽ അറിയിച്ചു.

അതിന് യാതൊരു മാറ്റവുമില്ല. എന്നാൽ തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഒരു പ്രാദേശിക ഇംഗ്ലിഷ് പത്രം തെറ്റിദ്ധാരണാജനകമായ വാർത്ത പ്രചരിപ്പിക്കുന്നതായി അറിഞ്ഞു. എൻഎസ്എസ് നിലപാടുകൾ തെറ്റിദ്ധരിപ്പിക്കത്തവിധം നടത്തിയ പ്രസ്താവനയ്ക്ക് എൻഎസ്എസ് നേതൃത്വത്തിന് ഒരു പങ്കുമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com