ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ഫോട്ടോ പതിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. അതില്ലാത്തവർക്ക് 11 തിരിച്ചറിയൽ രേഖകളിൽ ഒന്നു ഹാജരാക്കാം. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന ഒപ്പം നൽകണമെന്നു മാത്രം. അംഗീകരിക്കപ്പെട്ട 11 തിരിച്ചറിയൽ രേഖകൾ:  

1) പാസ്പോർട്ട് (ഒറിജിനൽ)

2) ഡ്രൈവിങ് ലൈസൻസ്

3) കേന്ദ്ര/സംസ്ഥാന സർക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും പബ്ലിക് ലിമിറ്റഡ് കമ്പനികളും ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് 

4) സഹകരണ ബാങ്കുകൾ ഒഴികെയുള്ള ബാങ്കുകളുടെയും പോസ്റ്റ് ഓഫിസിലെയും ഫോട്ടോ പതിച്ച പാസ് ബുക്ക്

5) പാൻകാർഡ്

6) ദേശീയ ജനസംഖ്യാ റജിസ്റ്ററിന്റെ സ്മാർട് കാർഡ്

7) തൊഴിലുറപ്പ് പദ്ധതിയുടെ ഫോട്ടോ പതിച്ച തൊഴിൽ കാർഡ്

8) തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട് കാർഡ്

9) ഫോട്ടോ പതിച്ച പെൻഷൻ രേഖ

10) എംപി/എംഎൽഎ/എംഎൽസിമാർക്ക് അനുവദിച്ചിരിക്കുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്

11) ആധാർ കാർഡ്

ഫോട്ടോ വോട്ടർ സ്‌ലിപ്പുകൾ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാനാകില്ല. 

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാൻ 

∙ electoralsearch.in വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.

∙ മുന്നിൽ എസ്ടിഡി കോഡ് ചേർത്ത് 1950 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ വിളിക്കുക.

∙ ECI എന്നു ടൈപ് ചെയ്ത് space ഇട്ട് EPIC Number നൽകി 1950ലേക്ക് എസ്എംഎസ് ചെയ്യുക ( EPIC–Electors Photo Identity Card, വോട്ടർ ഐഡി കാർഡ് നമ്പറാണിത്)

ഉദാ: ECI<Space>MT12345678

∙ വോട്ടർ ഹെൽപ്‌ലൈൻ ആപ് (Voter Helpline App) ഡൗൺലോഡ് ചെയ്തും വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാം.

പോളിങ് ബൂത്ത് ഏതാണെന്നറിയാൻ

∙ ECIPS എന്നു ടൈപ് ചെയ്ത് space ഇട്ട് EPIC Number നൽകി 1950ലേക്ക് എസ്എംഎസ് ചെയ്യുക

ഉദാ: ECIPS<Space>MT12345678

∙ മുന്നിൽ എസ്ടിഡി കോഡ് ചേർത്ത് 1950 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ച് വിവരങ്ങൾ തേടാം.

∙ വോട്ടർ ഹെൽപ്‌ലൈൻ ആപ് (Voter Helpline App) ഉപയോഗിച്ചും electoralsearch.in വെബ്സൈറ്റിൽ ലോഗിൻ ചെയ്തും പോളിങ് ബൂത്ത് കണ്ടെത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com