ADVERTISEMENT

കല്‍പ്പറ്റ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോള്‍ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായതോടെ ദേശീയശ്രദ്ധയാകര്‍ഷിച്ച വയനാട് മണ്ഡലത്തില്‍ നാളെ പ്രിയങ്കാ ഗാന്ധി പ്രചാരണത്തിനെത്തും.

ബിജെപി നേതാവും അമേഠിയില്‍ രാഹുലിന്റെ എതിരാളിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഞായറാഴ്ച വയനാട്ടില്‍ പ്രചാരണത്തിനെത്തും. മറ്റു മണ്ഡലങ്ങളിലെ പ്രചാരണത്തിരക്കുമൂലം ശനിയാഴ്ച തീരുമാനിച്ചിരുന്ന പരിപാടി ഞായറാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മാനന്തവാടിയിലും അരീക്കോടും നിലമ്പൂരിലും തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രിയങ്കാ ഗാന്ധി പ്രസംഗിക്കും. ശനിയാഴ്ച കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക ഹെലികോപ്റ്ററില്‍ മാനന്തവാടിയിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com