ADVERTISEMENT

കണ്ണൂർ ∙ മദ്യപിച്ചെത്തിയ പിതാവ് എട്ടുവയസ്സുള്ള മകളെ നിലത്തെറിഞ്ഞു; 12 വയസ്സുള്ള മകന്റെ കൈ അടിച്ചൊടിച്ചു. അഴീക്കോട് സ്വദേശിയായ പിതാവിനെ (41) വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു.

ഭാര്യ ജോലിക്കു പോയ സമയത്തു വീട്ടിൽ തനിച്ചായ കുട്ടികളെ ഇയാൾ അതിക്രൂരമായി മർദിക്കുകയായിരുന്നു. നാട്ടുകാരാണു പൊലീസിൽ അറിയിച്ചത്. കുട്ടികളെ ആശുപത്രിയിലാക്കുകയും ചെയ്തു. പെൺകുട്ടിക്കു കൈമുട്ടിനും മറ്റും പരുക്കുണ്ടെങ്കിലും അത്ര ഗുരുതരമല്ല.

മത്സ്യത്തൊഴിലാളിയായ ഗൃഹനാഥൻ മദ്യപിച്ചെത്തി ഭാര്യയെയും മക്കളെയും നിരന്തരം ഉപദ്രവിക്കാറുണ്ടെന്നു നാട്ടുകാർ പറയുന്നു. കുട്ടികളെ കൊണ്ടു നിർബന്ധിച്ചു ശുചിമുറിയിലെ മലിനജലം കുടിപ്പിക്കാറുണ്ടെന്നു കുട്ടികളുടെ അമ്മ മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിന്റെ ഭീഷണിയെത്തുടർന്ന് ഇവർ ആദ്യം മൊഴി നൽകാൻ മടിച്ചിരുന്നു. പ്രതിയുടെ അമ്മ ഏതാനും നാൾ മുൻപ് ഇയാളുടെ ക്രൂരമർദനം താങ്ങാനാകാതെ ബന്ധുവീട്ടിലേക്കു താമസം മാറിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com