ADVERTISEMENT

കോഴിക്കോട് ∙ അഞ്ചു വയസ്സിനു താഴെയുള്ള 3 കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് അമ്മയുടെ ക്രൂരത. ഭക്ഷണം പോലും കിട്ടാതെ ഒരു ദിവസം കഴിഞ്ഞ കുട്ടികളെ പൊലീസ് മോചിപ്പിച്ചു ചൈൽഡ് ലൈൻ അധികൃതർക്കു കൈമാറി. രാമനാട്ടുകര നിസരി ജംക്‌ഷനു സമീപം വാടക വീട്ടിൽ താമസിക്കുന്ന തൃശൂർ സ്വദേശിയുടെയും കർണാടക സ്വദേശിനിയുടെയും 2, 3, 5 വയസ്സ് വീതമുള്ള ആൺകുട്ടികളെയാണു രക്ഷിച്ചത്.

അച്ഛൻ രണ്ടാഴ്ച മുൻപു ജോലിക്കു പോയതാണത്രേ. വ്യാഴാഴ്ച ഉച്ചയ്ക്കു വീടു പൂട്ടി കർണാടകയിലേക്കു പോയെന്നു സംശയിക്കുന്ന അമ്മയെ കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച രാത്രിയായിട്ടും അമ്മയെ കാണാതെ കുട്ടികൾ കരഞ്ഞു. അയൽക്കാർ ഉടൻ ഫറോക്ക് പൊലീസിൽ അറിയിച്ചു.

പൊലീസ് വാതിലിന്റെ പൂട്ട് പൊളിച്ചാണു കുട്ടികളെ മോചിപ്പിച്ചത്. ഇവർ ഇപ്പോൾ ശിശു സംരക്ഷണ കേന്ദ്രത്തിലാണ്. കുട്ടികളെ വീട്ടു തടങ്കലിലാക്കി പീഡിപ്പിച്ചതിനു രക്ഷിതാക്കൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് തിരച്ചിൽ ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com