ADVERTISEMENT

പാലക്കാട് ∙ ശബരിമല സജീവ തിരഞ്ഞെടുപ്പു വിഷയമായതേ‍ാടെ പരമാവധി വനിതാവേ‍ാട്ടുകൾ ഉറപ്പിക്കാൻ അവസാനദിവസവും മുന്നണികൾ നെട്ടേ‍ാട്ടത്തിൽ. വനിതാവേ‍ാട്ടുകൾക്കായി നിശബ്ദ പ്രചാരണദിനമായ തിങ്കളാഴ്ചയും പ്രത്യേക സ്ക്വാഡുകളിറങ്ങും. വനിതകളെ കേന്ദ്രീകരിച്ചു നടത്തിയ നിരന്തര യേ‍ാഗങ്ങളും ബേ‍ാധവൽക്കരണ ക്ലാസുകളും പ്രതികരണങ്ങളും വിലയിരുത്തിയ എൽഡിഎഫും, എൻഡിഎയും അതു പെ‍ാതു ചർച്ചയ്ക്കും വിധേയമാക്കിയിരുന്നു.

ജീവനക്കാരികൾ, പ്രഫഷനലുകൾ, കുടുംബിനികൾ, പ്രായമായവർ, പൂർണവിശ്വാസികൾ തുടങ്ങി ഒരേ‍ാ വിഭാഗത്തിനുമായി മുന്നണികൾക്കു പ്രത്യേകം സ്ക്വാഡുകളുണ്ട്. കേ‍ാൺഗ്രസ് ബൂത്തു തല കുടുംബ യേ‍ാഗങ്ങളിൽ വിഷയം വിശദമായി അവതരിപ്പിക്കുമ്പേ‍ാൾ സംഘപരിവാറും സിപിഎമ്മുമാണു പരമാവധി വനിതാവേ‍ാട്ടുകൾക്കായി അതീവജാഗ്രത പൂലർത്തുന്നത്. ശബരിമല യുവതീപ്രവേശം സ്ത്രീകൾക്കിടയിൽ ചർച്ചയായതേ‍ാടെ സിപിഎം പ്രാദേശികതലത്തിൽ വനിതാ പദയാത്രങ്ങളും റാലികളും നടത്തി. പിന്നീട് എല്ലാ അസംബ്ലി മണ്ഡലങ്ങളിലും വനിതാപാർലമെന്റ് വിളിച്ചുചേർത്തു സ്ക്വാഡുകൾ രൂപീകരിച്ചു. ബൂത്തുതലത്തിൽ രൂപീകരിച്ച 25 വീടുകൾക്കുള്ള ഒരു സ്ക്വാഡ് ആറുവട്ടം സന്ദർശനം പൂർത്തിയാക്കും. പേ‍ാഷക സംഘടനകളും രംഗത്തുണ്ട്.

ആറുമാസം മുൻപ് ബൂത്തുതല വനിതാകുടുംബസംഗമങ്ങളുമായാണു ബിജെപിയുടെ തുടക്കം. പ്രചാരണത്തിനുള്ള 20 വനിതാ അംഗ സ്ക്വാഡ‍ുകൾക്കു പുറമെ പട്ടണ സ്ക്വാഡുകളുമുണ്ട്. മഹിളാമേ‍ാർച്ച, ദുർഗാവാഹിനി, തുടങ്ങിയ പേ‍ാഷകസംഘടനകളും സജീവം. 10 തവണ സംഘപരിവാർ സംഘങ്ങൾ കുടുംബസന്ദർശനം നടത്തി. ബൂത്തുതലത്തിൽ ഇതിനകം നാലുതവണയാണ് കേ‍ാൺഗ്രസ് കുടുംബസംഗമം നടത്തിയത്. യേ‍ാഗങ്ങളിൽ ശബരിമല വിശദീകരിക്കാൻ പ്രത്യേകസമയം നീക്കിവച്ചിട്ടുണ്ട്.

English Summary: Last hours election campaign for women votes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com