ADVERTISEMENT

കൊച്ചി∙ നടൻ മമ്മൂട്ടി ഭാര്യ സുൽഫത്തിനൊപ്പം പനമ്പിള്ളി നഗർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 105–ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

എറണാകുളം മണ്ഡലത്തിലെ ഇടത് വലത് സ്ഥാനാർഥികളായ പി രാജീവ് ഹൈബി ഈഡൻ എന്നിവർക്കൊപ്പമാണ് മമ്മൂട്ടി പോളിങ് ബൂത്തിലെത്തിയത്. ആരും വോട്ടു പാഴാക്കരുതെന്നായിരുന്നു സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷമുള്ള മമ്മൂട്ടിയുടെ അഭ്യർഥന. 

നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരം മുടവന്‍മുകള്‍ ഗവണ്‍മെന്റ് എല്‍.പി.സ്കൂളില്‍ വോട്ടു ചെയ്തു. ക്യൂ നില്‍ക്കാതെ വോട്ടുചെയ്യാമെന്ന് മറ്റുവോട്ടര്‍മാര്‍ പറഞ്ഞെങ്കിലും ഒരു മണിക്കൂറിലേറെ ക്യൂവില്‍ നിന്നാണ് താരം വോട്ടുചെയ്തത്.

പലപ്പോഴും വോട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ഇത്തവണ പഠിച്ച സ്കൂളില്‍ തന്നെ വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

English Summary: Kerala Parliamentary Election live Updates Ernakulam, Mammootty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com