sections
MORE

ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടു

zahran-hashim-sri-lanka-terror-attack
SHARE

കൊളംബോ∙ശ്രീലങ്കയിലെ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടു. കൊളംബോ ഷാങ്ഗ്രി ലാ ഹോട്ടലിലെ സ്ഫോടനത്തിലാണു ഹാഷിം കൊല്ലപ്പെട്ടത്.പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഹാഷിമിന് ഇന്ത്യയിലും അനുയായികള്‍ ഉള്ളതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോയമ്പത്തൂര്‍ ജയിലിലുള്ള ഐഎസ് കേസ് പ്രതികളില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നാഷണല്‍ തൗഫിക് ജമാ അത്ത് തലവന്‍ പദ്ധതിയിട്ടിരുന്നു.  ഇതിനിടെയാണ് ഹാഷിം കെല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്.

ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വന്ന എന്‍ഐഎയുടെ നോട്ടപ്പുള്ളികളായിരുന്നു നാഷണല്‍ തൗഹിത് ജമാ അത് എന്ന എന്‍ടിജെ പ്രവര്‍ത്തകര്‍. ഐഎസ് ബന്ധത്തില്‍ അറസ്റ്റിലായ ഇന്ത്യക്കാരില്‍ നിന്നാണു എന്‍ടിജെ തലവന്‍റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചത്. ഇൗ വിവരങ്ങളാണ് എന്‍ഐഎ ശ്രീലങ്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു കൈമാറിയത്.

Sri-Lanka-Attacks

താന്‍ പരിശീലനം നല്‍കിയവരില്‍ ശ്രീലങ്കയില്‍ നിന്നുള്ള സഹറാന്‍ മുഹമ്മദമുണ്ടെന്നായിരുന്നു ഒരു ഐഎസ് പ്രവര്‍ത്തകന്‍ എന്‍ഐഎയോട് വെളിപ്പെടുത്തിയത്. ഇതെ തുടര്‍ന്നാണ് എന്‍ടിജെയ്ക്കു മേല്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയത്. 

സഹ്രാന്‍ ഹാഷിമിന്റെ നേതൃത്വത്തില്‍ വന്‍ ആക്രമണപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി ഏപ്രില്‍ 11 ന് കൈമാറിയ രഹസ്യാന്വേഷണ രേഖ വ്യക്തമാക്കുന്നു.  ചാവേറുകളുടേതെന്ന പേരില്‍ അമാഖ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട ദൃശ്യങ്ങളില്‍ മുഖം മറയ്ക്കാത്ത ഭീകരന്‍ മുഹമ്മദ് സഹറാന്‍ എന്ന സഹറന്‍ ഹാഷിം ആണെന്ന് ശ്രീലങ്കന്‍ പൊലീസ് തിരിച്ചറിഞ്ഞു. 

SRI-LANKA-BLAST

ഒരു സ്ത്രീയുള്‍പ്പെടെ 9 ഭീകരരാണ് ശ്രീലങ്കയില്‍ ആക്രമണം നടത്തിയത്.  253 പേരാണ് ശ്രീലങ്കയില്‍ കൊല്ലപ്പെട്ടതെന്നാണ് അവസാന കണക്ക്. ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടനങ്ങളില്‍ 253 പേരാണ് കൊല്ലപ്പെട്ടതെന്ന്  ശ്രീലങ്കന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 359 പേര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ കണക്കുകൂട്ടിയതിലെ പിശകാണെന്നാണ് വിശദീകരണം.  485 പേര്‍ക്കാണ് പരുക്കേറ്റത്.   

zahran-hashim

തുടര്‍ച്ചയായി ഉണ്ടായ അത്യാഹിതങ്ങളെ തുടര്‍ന്ന് കണക്കുകള്‍ ശേഖരിക്കുക എളുപ്പായിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. അനില്‍ ജയ്സിംഗെ അറിയിച്ചു. മരിച്ചവരില്‍  11 ഇന്ത്യക്കാരടക്കം 40 പേര്‍ വിദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതായി പ്രധാനമന്ത്രിറെനില്‍ വിക്രമസിംഗെ അറിയിച്ചു.   

English Summary: Wanted Sri Lanka radical Hashim died in hotel attack 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA