ADVERTISEMENT

മുംബൈ ∙  മുംബൈയിൽനിന്ന് 230 കിലോമീറ്റർ ദൂരെയുള്ള ഷിര്‍ദി വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ റണ്‍വേ മറികടന്നു സ്പൈസ്ജെറ്റ് വിമാനം. റണ്‍വേ പരിധി കടന്ന് 50 മീറ്റര്‍ പിന്നിട്ടാണു വിമാനം നിന്നത്. യാത്രക്കാർക്കും ജീവനക്കാർക്കും പരുക്കില്ലെന്നു വിമാനത്താവള അധികൃതർ അറിയിച്ചു,

തിങ്കളാഴ്ച ഉച്ചതിരിഞ്ഞു ഡൽഹിയിൽ നിന്നെത്തിയ എസ്ജെ 946 വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായി വിമാനക്കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. വിമാനത്തിന്‍റെ സര്‍വീസ് റദ്ദാക്കി. ഷിർദി സായിബാബയുടെ ക്ഷേത്രമുള്ള നഗരത്തിൽ 2017ലാണ് ഉദ്ഘാടനം ചെയ്ത വിമാനത്താവളമാണിത്.

English Summary: SpiceJet Plane Skids Off Runway At Shirdi, Passengers Stuck For Hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com