ഒന്നാം ഘട്ടം – 18 സംസ്ഥാനങ്ങൾ, 2 കേന്ദ്രഭരണ പ്രദേശങ്ങൾ, 91 മണ്ഡലങ്ങൾ

lok-sabha-elections-2019-first-phase
SHARE

18 സംസ്ഥാനങ്ങൾ, രണ്ടു കേന്ദ്രഭരണ പ്രദേശങ്ങൾ, 91 മണ്ഡലങ്ങൾ... പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ ജനവിധി തേടിയത് 1279 സ്ഥാനാര്‍ഥികൾ. ഏപ്രിൽ 11നു നടന്ന വോട്ടെടുപ്പിൽ 14 കോടിയിലേറെ വോട്ടർമാർക്കായിരുന്നു സമ്മതിദാനാവകാശം. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണു വോട്ടു ചെയ്യാനുള്ള സമയമെങ്കിലും പല സംസ്ഥാനങ്ങളിലും സുരക്ഷ പരിഗണിച്ചു സമയത്തിൽ മാറ്റമുണ്ടായിരുന്നു. 

ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയായിരുന്നു വോട്ടെടുപ്പ്. ആന്ധ്ര പ്രദേശിൽ അരകു മണ്ഡലം ഒഴികെ എല്ലായിടത്തും രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണു വോട്ടെടുപ്പ്. അരകുവിലെ കുറുപ്പം, പാർവതിപുരം, സയ്‌ലുർ, രാംപച്ചോടോവരം എന്നിവിടങ്ങളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് 5 വരെ വോട്ടെടുപ്പ് നടക്കും. അരകു വാലിയിലും പാഡെരുവിലും രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലു വരെയാണ് വോട്ടെടുപ്പ്. 

ഉത്തരാഖണ്ഡിൽ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. ഒഡീഷ, ബിഹാര്‍. ഛത്തീസ്ഗഡ്, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലും സുരക്ഷയൊരുക്കേണ്ട സാഹചര്യമനുസരിച്ച് സമയമാറ്റമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അസം, അരുണാചൽ പ്രദേശ്, മിസോറം, സിക്കിം, ത്രിപുര വെസ്റ്റ് എന്നിവിടങ്ങളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. മണിപ്പുർ, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ ഏഴു മുതൽ നാലു വരെയും. 

ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന പ്രധാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം; ഇൻഫോഗ്രാഫിക്സ് വിശകലം വായിക്കാം

ഉത്തർപ്രദേശ്

യുപിയിൽ അങ്കം തുടങ്ങിയിട്ടേയുള്ളൂ...

ബംഗാൾ

ആദ്യവോട്ടർമാരിലും മുന്നിലും ബംഗാൾ

ജമ്മു–കശ്മീർ

ജമ്മുവിൽ അതീവ സുരക്ഷാ ബൂത്തുകൾ 219

ബിഹാർ

‘ഏഴിൽ ഒന്ന്’ കുറിച്ച് ബിഹാർ

മഹാരാഷ്ട്ര

കാര്‍ഷിക പ്രശ്‌നങ്ങളില്‍ വെന്തുനീറി വിദര്‍ഭ

ആന്ധ്ര പ്രദേശ്

ആന്ധ്രയിൽ ആദ്യഘട്ടം അതിഗംഭീരം

അരുണാചൽ, അസം, ത്രിപുര, മണിപ്പുർ, മേഘാലയ, മിസോറം... ; വടക്കുകിഴക്കിലെ ‘ആദ്യ’ അങ്കം

English Summary: Lok Sabha Elections 2019 First Phase All States, Constituencies, Elections 2019 Schedule, Elections Map, Elections Infographics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA