ADVERTISEMENT

കോന്നി ∙ എലിയറക്കൽ ജങ്ഷനിൽ സ്‌കൂട്ടർ യാത്രികരുടെ മുകളിൽ ബസ് കയറി രണ്ടു മരണം. അരുവാപ്പുലം പുളിഞ്ചാനി വാകവേലിൽ പ്രസാദ് (52), മകൾ അനു പ്രസാദ് (അമ്മു–18) എന്നിവരാണു മരിച്ചത്. അനു കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ബിഎസ്‍സി അവസാനവർഷ വിദ്യാർഥിനിയാണ്.

പിതാവ് പ്രസാദ് ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്നലെയാണു നാട്ടിലെത്തിയത്. ഇരുവരും കോന്നിയിൽ പോയി വീട്ടിലേക്കു പോകും വഴി എലിയറക്കൽവച്ച് പുനലൂർ -പത്തനംതിട്ട റൂട്ടിലോടുന്ന വേണാട് സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇവരുമായി ബസ് 10 മീറ്റർ മുന്നോട്ടുപോയി. അനു സംഭവ സ്ഥലത്തുതന്നെ മരിച്ചു. പ്രസാദിനെ പത്തനംതിട്ട ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com