ADVERTISEMENT

ന്യൂഡൽഹി∙ 2014നുശേഷം ഇന്ത്യയിൽ സ്ഫോടനങ്ങൾ കേൾക്കാനേയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ‘2014നും ശേഷം പുൽവാമയും പഠാൻകോട്ടും ഉറിയും ഗഡ്ചിറോളിയിലും 942 മറ്റു പ്രധാന സ്ഫോടനങ്ങളും നടന്നു. പ്രധാനമന്ത്രി ചെവി തുറന്ന് കേൾക്കണം’, – കോൺഗ്രസ് അധ്യക്ഷൻ ട്വീറ്റ് ചെയ്തു.

തന്റെ കാലത്ത് ഒരു ഭീകരാക്രമണവും ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരവും കഴിഞ്ഞയാഴ്ച രംഗത്തെത്തിയിരുന്നു. മൊഹ്റ, ദണ്ഡേവാഡ, പലാമു, ഔറംഗബാദ്, കൊരാപുട്, സുക്മ, അവാപള്ളി, ഛത്തിസ്ഗഢ് തുടങ്ങിയ സ്ഫോടനങ്ങൾ നടന്ന സ്ഥലങ്ങളുടെ പട്ടികയും ചിദംബരം പുറത്തുവിട്ടിരുന്നു.

‘ഓർമ നഷ്ടപ്പെടുകയോ സ്ഥിര സ്വഭാവമോ കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ആരെങ്കിലും പ്രധാനമന്ത്രിക്കുവേണ്ടി ഇതൊന്നു വായിച്ചുകൊടുക്കുമോ?’ – ചിദംബരം ട്വീറ്റ് ചെയ്തു.

English Summary: "942 Bombings Since 2014, PM Needs To Open His Ears": Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com