ADVERTISEMENT

കോട്ടയം∙ ജില്ലയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാത സന്ദേശത്തെ തുടർന്നു പൊലീസ് പരിശോധന നടത്തി. തലയോലപ്പറമ്പു സ്വദേശി ബോംബു സ്ഫോടനം നടത്തുമെന്നാണു ഡിജിപിയുടെ ഓഫിസിൽ അജ്ഞാത സന്ദേശം എത്തിയത്. 4 ദിവസം മുമ്പു ലഭിച്ച സന്ദേശത്തെ തുടർന്നു തലയോലപ്പറമ്പു സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വീടു പരിശോധന നടത്തി. ജില്ലയിൽ കനത്ത സുരക്ഷയുണ്ട്. ഇന്റർനെറ്റിലൂടെയാണു ഫോൺ ചെയ്തത്. ഫോൺ വിളിച്ചയാളെ കണ്ടെത്താനും ശ്രമമമുണ്ട്. കൊലപാതക കേസിലെ പ്രതിയാണു തലയോലപ്പറമ്പു സ്വദേശി.

English Summary: Kottayam Bomb Blast Threat, Kerala Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com