ADVERTISEMENT

തൃശൂർ ∙ 20 മിനിറ്റ് കൊണ്ടു കടന്നുപോയിരുന്ന ദൂരം ഇനി കടക്കാനെടുക്കുന്നത് രണ്ടേമുക്കാൽ മണിക്കൂർ! അമൃത, രാജ്യറാണി ട്രെയിനുകളോടു റെയിൽവേ ചെയ്ത കൊടുചതി കണ്ട് അമർഷത്തിലാണ് യാത്രക്കാർ. ദീർഘകാല കാത്തിരിപ്പിനൊടുവിൽ അമൃത–രാജ്യറാണി എക്സ്പ്രസ് രണ്ടു സ്വതന്ത്ര വണ്ടികളായി മാറിയതോടെ സുഖയാത്ര പ്രതീക്ഷിച്ച യാത്രക്കാർക്കു ലഭിക്കാൻ പോകുന്നത് ഇരട്ടിദുരിതം. തെക്കോട്ടുള്ള യാത്രയിൽ ഷൊർണൂരിൽ നിന്നു തൃശൂരിലെത്താൻ ഇരുവണ്ടികൾക്കും 20 മിനിറ്റ് മതി. എന്നാൽ, തിരിച്ചു പോകുമ്പോൾ ഇതേ ദൂരം താണ്ടാൻ വേണ്ടത് 160 മിനിറ്റാണെന്നാണ് റെയിൽവേയുടെ കണക്ക്.

നിലവിൽ അമൃത എക്സ്പ്രസ് 14 കോച്ചുകളോടെയും രാജ്യറാണി എക്സ്പ്രസ് 9 കോച്ചുകളോടെയുമാണ് ഓടുന്നത്. മേയ് ഒൻപതു മുതൽ ഇരുവണ്ടികളും സ്വതന്ത്ര ട്രെയിനുകളായി പിരിക്കപ്പെടും. തിരുവനന്തപുരം – മധുര എക്സ്പ്രസായി അമൃതയും കൊച്ചുവേളി – നിലമ്പൂർ എക്സ്പ്രസായി രാജ്യറാണിയും മാറി. സ്വതന്ത്രവണ്ടികളാകുമ്പോൾ പരമാവധി കോച്ചുകൾ അനുവദിക്കപ്പെടുമെന്നു പ്രതീക്ഷിച്ചെങ്കിലും സംഭവിച്ചതു തിരിച്ചാണ്.

അമൃതയ്ക്ക് 18 കോച്ചുകളും രാജ്യറാണിക്ക് 13 കോച്ചുകളും മാത്രമേ ലഭിച്ചുള്ളൂ. അമൃതയ്ക്ക് 24 കോച്ചും രാജ്യറാണിക്ക് 16 കോച്ചുമാണ് ലഭിക്കുമെന്നു കരുതപ്പെട്ടത്. തൃശൂരിനും ഷൊർണൂരിനുമിടയ്ക്ക് മണിക്കൂറുകളോളം ഇഴഞ്ഞുനീങ്ങുന്നതിനു പുറമെ പാലക്കാട് – മധുര മേഖലയിലും അമൃത എക്സ്പ്രസ് ഇഴയുന്നുണ്ട്. രാത്രി 10ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് അതിവേഗം കുതിച്ച് രാവിലെ 4.20ന് തൃശൂരിലെത്തുകയും ഉച്ചയ്ക്ക് 1.10ന് മധുരയിലെത്തുകയും ചെയ്യുംവിധമായിരുന്നു നേരത്തെ വണ്ടിയുടെ സമയ ക്രമീകരണം.

എന്നാൽ, മേയ് 9 മുതൽ രാത്രി 10.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് 2.30ന് തൃശൂർ കടക്കുമെങ്കിലും മധുരയിലെത്തുന്നത് ഉച്ചയ്ക്ക് 12.15നു മാത്രം. മധുര, രാജ്യറാണി വണ്ടികൾ തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന സമയം വൈകിപ്പിക്കുകയും ‘സ്ലാക്ക് ടൈം’ പരമാവധി കുറച്ച് നിലമ്പൂരിലും മധുരയിലും നേരത്തേ എത്തിച്ചേരുകയും ചെയ്യുന്നവിധം സമയം പുനഃക്രമീകരിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. യാത്രക്കാരുടെ സൗകര്യാർഥം രാജ്യറാണി എക്സ്പ്രസ് നാഗർകോവിൽ വരെ ദീർഘിപ്പിക്കുകയും വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്യണമെന്ന് തൃശൂർ റയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്‍ ജനറൽ സെക്രട്ടറി പി. കൃഷ്ണകുമാർ ആവശ്യപ്പെട്ടു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com