ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടനിര്‍മാണം പൂര്‍ത്തിയാക്കാന്‍ 2021 ഏപ്രില്‍ വരെ സമയം വേണമെന്ന് അദാനി ഗ്രൂപ്പ്. നിര്‍മാണത്തിനുള്ള തടസങ്ങള്‍ നീക്കാന്‍ തുറമുഖമന്ത്രി വിളിച്ച യോഗത്തിലാണു കമ്പനി ആവശ്യം ആവര്‍ത്തിച്ചത്.

കരാര്‍പ്രകാരം ഈ വര്‍ഷം ഡിസംബര്‍ മുപ്പത്തൊന്നിനാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കേണ്ടത്. പാറയുടെ ലഭ്യത ഉറപ്പാക്കാന്‍ കേരളത്തിലെ ക്വാറികളില്‍ ഖനനാനുമതി വേഗത്തിലാക്കുമെന്നു  മന്ത്രി ഉറപ്പുനല്‍കി. സര്‍ക്കാര്‍ നിലപാടില്‍ പ്രതീക്ഷയുണ്ടെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ രാജേഷ് ഝാ അറിയിച്ചു. 

വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന് പ്രതിസന്ധിയായ കരിങ്കല്‍ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാരും അദാനി ഗ്രൂപ്പുമായി നടന്ന ചര്‍ച്ചയില്‍ ധാരണ. പാറമടകള്‍ക്ക് അനുമതി നല്‍കുന്നതുള്‍പ്പടെ വേഗത്തിലാക്കും. തുറമുഖനിര്‍മാണം വേഗത്തിലാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം അദാനി ഗ്രൂപ്പ് അംഗീകരിച്ചു.

തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കരിങ്കല്‍ ക്ഷാമം പരിഹരിക്കാന്‍ ധാരണയായത്. പാറമടകള്‍ക്കുള്ള അനുമതി വേഗത്തിലാക്കുന്നതിനൊപ്പം പാറകൊണ്ടുവരുന്നതിലുള്ള തടസങ്ങളും നീക്കും. 21 പാറമടകള്‍ക്ക് അദാനി ഗ്രൂപ്പ് അപേക്ഷിച്ചെങ്കിലും 16 എണ്ണത്തിന് മാത്രമാണ് എന്‍ഒസി ലഭിച്ചിട്ടുള്ളത്.

പ്രശ്നപരിഹാരത്തിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രതിമാസ അവലോകന യോഗം ചേരും. പാറ പദ്ധതിസ്ഥലത്തേക്ക് എത്തിക്കുന്ന കാര്യത്തില്‍ ജനങ്ങളുടെ സഹകരണം വേണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ഈ ഡിസംബറില്‍ തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകേണ്ടതാണ്. ഇത് 16 മാസം കൂടി നീട്ടിനല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അദാനി ഗ്രൂപ്പ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. നിര്‍മാണം വേഗത്തിലാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചെങ്കിലും കാലവര്‍ഷത്തില്‍ നിര്‍മാണത്തിന് തടസങ്ങളുണ്ടാകുമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.

English Summary: Vizhinjam port may miss extended deadline too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com