sections
MORE

ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തക തങ്കമണി ബസ് കയറി മരിച്ചു

Ernakulam
SHARE

ആലുവ∙ എംസിപിഐയു സംസ്ഥാന കമ്മിറ്റി അംഗവും ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകയുമായ തങ്കമണി നാരായണൻ (65) ബസ് കയറി മരിച്ചു. രാവിലെ സ്വകാര്യ ബസ് സ്റ്റാൻഡിലാണു സംഭവം. ദേശത്തു നടക്കുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിനു പോകുമ്പോഴാണ് അപകടം. ചൂർണിക്കര എളങ്ങാപ്പുറം വാഴയിൽ പരേതനായ നാരായണന്റെ ഭാര്യയാണ്.

വീട്ടിൽനിന്നു തങ്കമണി ആലുവയിലേക്കു വന്ന സഹൽ ബസാണ് അപകടം ഉണ്ടാക്കിയത്.ബസ് തലയിലൂടെ കയറിയിറങ്ങിയതിനെ തുടർന്നു സംഭവസ്ഥലത്തു മരിച്ചു. ഇവർ ബസിൽ നിന്നിറങ്ങി നടന്നത് ഡ്രൈവർ കണ്ടില്ലെന്നാണ് പറയുന്നത്.

English Summary: Communist Activist, Thankamani Narayanan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA