ADVERTISEMENT

പുണെ∙ പുണെയ്ക്കു സമീപം ഉരുളി ദേവാച്ചി ഗ്രാമത്തിലെ വസ്ത്ര ഗോഡൗണിൽ തീപിടിച്ച് 5 തൊഴിലാളികൾ മരിച്ചു. പുലർച്ചെ 5 മണിയോടെയായിരുന്നു തീപിടിത്തം. തൊഴിലാളികൾ മുറികളിൽ ഉറങ്ങുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. അഗ്നിരക്ഷാസേനയുടെ 4 വാഹനങ്ങൾ സ്ഥലത്തെത്തി. തീ ഇപ്പോൾ നിയന്ത്രണവിധേയമായി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

English Summary: 5 Dead In Fire At Cloth Godown In Village Near Pune

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com