ADVERTISEMENT

മാനന്തവാടി∙ ടിപ്പര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു. മാനന്തവാടി തൃശിലേരി സ്വദേശി കുന്നുംപുറത്ത് ജിജോ ജേക്കബ് (30) ആണു മരിച്ചത്. ബസിലുണ്ടായിരുന്ന 15 യാത്രക്കാര്‍ക്കു പരുക്കേറ്റു. രാവിലെ എട്ടരയോടെ മാനന്തവാടിക്കടുത്ത് തലപ്പുഴ വരയാലിലാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ ടിപ്പര്‍ കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറയുന്നു.

English Summary: KSRTC bus tipper lorry accident, Road accident, Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com