ADVERTISEMENT

പാലാ∙ പീഡനക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് പാലാ മജിസ്ട്രേട്ട് കോടതി ജാമ്യം നീട്ടി നല്‍കി. കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പ് നല്‍കി. കേസ് വീണ്ടും ജൂണ്‍ ഏഴിനു പരിഗണിക്കും.

വിചാരണ നടപടികൾക്കായി ഹാജരാകാൻ സമൻസ് ലഭിച്ചതിനെ തുടർന്ന് പാലായിലെത്തിയ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അൽഫോൻസാമ്മയുടെ കബറിടത്തിൽ പ്രർഥന നടത്തിയിരുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് ഫ്രാങ്കോ മുളയ്ക്കൽ നാട്ടിലെത്തിയത്. ഭരണങ്ങാനത്ത് എത്തിയ അദ്ദേഹം അൽഫോൻസാമ്മയുടെ കബറിടത്തിൽ മൊഴിയടങ്ങിയ ഡയറി വച്ചാണ് പ്രാർഥിച്ചത്. 

വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ള 83 സാക്ഷി മൊഴികളും 10 പേരുടെ രഹസ്യ മൊഴികളും കോടതിയിൽ സമർപ്പിച്ചു. കർദിനാളിനു പുറമേ 4 ബിഷപ്പുമാരും 11 പുരോഹിതരും 25 കന്യാസ്ത്രീകളും 7 മജിസ്ട്രേട്ടുമാരും പ്രധാന സാക്ഷികളാണ്. ലാപ്‌ ടോപ്, മൊബൈൽ ഫോൺ, സന്ദർശക റജിസ്റ്റർ ഉൾപ്പെടെ 5 വസ്തുക്കളും തെളിവായി ഹാജരാക്കി.

അതേസമയം, പാലാ കോടതിയിലെ നടപടികൾ പൂർത്തിയാക്കി കേസ് കോട്ടയം ജില്ലാ കോടതിയിലേക്കു വിചാരണയ്ക്കു മാറ്റും. 2018 ജൂൺ 26നാണു കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നൽകിയത്. നാലു മാസം നീണ്ട അന്വേഷണത്തിനു ശേഷം ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ബിഷപ്പിന് ജാമ്യം ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com