ADVERTISEMENT

ന്യൂഡൽഹി∙ ബിജെപി റോ‍ഡ്ഷോയ്ക്കിടെ അക്രമം ഉണ്ടായതിനു പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കൊൽക്കത്തയിൽ നടന്ന റോ‍ഡ്ഷോയിൽ ഓരോ പൗരന്മാരും പങ്കെടുത്തു. ഇതിൽ അസ്വസ്ഥരായ തൃണമൂൽ കോൺഗ്രസാണ് അക്രമം നടത്തിയത്. കലാപമുണ്ടായിട്ടും തീരുമാനിച്ച സ്ഥലത്തും സമയത്തും തന്നെ പരിപാടി അവസാനിച്ചു. ഇതിനു ബിജെപി പ്രവർത്തകരെ അഭിനന്ദിക്കുന്നു– റോഡ് ഷോയ്ക്കു ശേഷം അമിത് ഷാ ദേശീയ വാർത്താ ഏജൻസി എഎൻഐയോടു പറഞ്ഞു.

ബംഗാളിൽ അവസാനഘട്ടതിരഞ്ഞെടുപ്പില്‍ വോട്ടിലൂടെയാണ് ഈ അക്രമങ്ങൾക്കു ജനങ്ങൾ മറുപടി നൽകേണ്ടത്. സംസ്ഥാനത്ത് അക്രമങ്ങൾ ഇല്ലാതാക്കണമെങ്കിൽ തൃണമൂൽ കോൺഗ്രസിനെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റോഡ് ഷോയ്ക്കിടെ സംഘർഷമുണ്ടായ വിദ്യാസാഗർ കോളജിൽ മുഖ്യമന്ത്രി മമതാ ബാനർജി സന്ദർശനത്തിനെത്തി. ബിജെപി പുറത്തുനിന്നും എത്തിച്ചവർ നേരത്തേ ആസൂത്രണം ചെയ്താണ് അക്രമമുണ്ടാക്കിയതെന്ന് മമതാ ബാനര്‍ജി ആരോപിച്ചു.

ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിനു പിന്നിൽ ബിജെപിയാണെന്നും അവർ പറഞ്ഞു. ബംഗാളിലെ അക്രമത്തെ തുടർന്ന് ബിജെപി സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു പരാതി അറിയിച്ചു. പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ, കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി ഉന്നയിച്ചത്. അക്രമത്തിനു പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും മമതാ ബാനർജിയെ പ്രചാരണം നടത്തുന്നതിൽനിന്നു വിലക്കണമെന്നും ബിജെപി സംഘം ആവശ്യപ്പെട്ടു.

English Summary: It's necessary to oust TMC once to put an end to violence in the state: Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com