ADVERTISEMENT

കൊൽക്കത്ത∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സ്വന്തം നിഴലിനെപ്പോലും പേടിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. ബിജെപി അധ്യക്ഷൻ അമിത് ഷാ കൊൽക്കത്തയിൽ നടത്തിയ റാലിക്കിടെ അക്രമമുണ്ടായ പശ്ചാത്തലത്തിലാണു മോദിയുടെ പ്രതികരണം.

വരാൻ പോകുന്ന തിരഞ്ഞെടുപ്പു ഫലം മമതയെ ഭീതിയിലാഴ്ത്തി. മമത പക പോക്കുകയാണ്. രണ്ട് ദിവസം മുൻപാണ് അവർ പ്രതികാരം ചെയ്യുമെന്നു പൊതുപ്രഖ്യാപനം നടത്തിയത്. എന്നാൽ 24 മണിക്കൂറിനുള്ളിൽ അവർ അജണ്ട നടപ്പാക്കി. അതിന്റെ ഭാഗമായാണു ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റോഡ്ഷോയ്ക്കു നേരെ അക്രമമുണ്ടായത്. സംസ്ഥാനത്തെ ബിജെപി തരംഗം കണ്ടതോടെയാണ് മമത ഭീതിയിലായത്.

അവസാനവട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാളിൽ പലയിടത്തും തൃണമൂൽ, ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. അമിത് ഷായുടെ റാലിക്കിടെയുണ്ടായ അക്രമത്തിൽ ബംഗാളി പണ്ഡിതനായ ഈശ്വർചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും തകർക്കപ്പെട്ടു. അക്രമ സംഭവങ്ങൾ വ്യാപകമായതോടെ ബംഗാളിലെ പരസ്യ പ്രചാരണം നാളെ രാത്രി 10 മണിയോടെ അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു.

English summary: Mamata scared of her own shadow PM Modi

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com