ADVERTISEMENT

പട്‌ന∙ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ തനിക്ക് മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ അനുഗ്രഹം ഉണ്ടെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ. 20 വര്‍ഷത്തെ സഹകരണത്തിനു ശേഷം പാര്‍ട്ടിവിടുന്ന കാര്യം പറഞ്ഞപ്പോള്‍ അദ്വാനിയുടെ കണ്ണുനിറഞ്ഞു. എന്നാല്‍ പോകാരുതെന്ന് അദ്ദേഹം പറഞ്ഞില്ല. ശരി, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു എന്നു മാത്രമാണ് പറഞ്ഞത് - ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സിന്‍ഹ പറഞ്ഞു.

വാജ്‌പേയിയുടെ കാലത്താണ് സിന്‍ഹ ബിജെപിയില്‍ ചേര്‍ന്നത്. ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള അന്തരമാണ് അന്നത്തെയും ഇന്നത്തെയും ബിജെപിയില്‍ നിലനില്‍ക്കുന്നതെന്നു ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. മുതിര്‍ന്ന നേതാക്കളെ മാനിക്കാന്‍ പുതുതലമുറ തയാറാകുന്നില്ലെന്ന് അദ്വാനി ഉള്‍പ്പെടെയുള്ളവരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി സിന്‍ഹ കുറ്റപ്പെടുത്തി.

മോദിയേയും ബിജെപിയെയും തുടര്‍ച്ചയായി വിമര്‍ശിച്ചതിനു പിന്നാലെ ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തില്‍നിന്ന് സിന്‍ഹയെ ഒഴിവാക്കി. ഇതോടെയാണ് അദ്ദേഹം കോണ്‍ഗ്രസ് ക്യാംപിലെത്തിയത്. ആരുടെ മുന്നിലും തലകുനിക്കില്ലെന്ന് സിന്‍ഹ പറഞ്ഞു. തൊഴിലില്ലായ്മയെക്കുറിച്ച് ചോദിക്കുമ്പോള്‍ പ്രധാനമന്ത്രി പുല്‍വാമയെക്കുറിച്ചാണു മറുപടി പറയുന്നത്. ആളുകള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ അദ്ദേഹം ഉത്തരം പറയില്ല. മേയ് 23-നു ശേഷം മോദി പ്രധാനമന്ത്രിപദത്തില്‍ എത്തില്ലെന്നും സിന്‍ഹ പറഞ്ഞു.

English Summary: Shatrughan Sinha says LK Advani was in tears didnt stop me from leaving

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com