ADVERTISEMENT

കൊൽക്കത്ത∙ അവസാന ഘട്ട പോളിങ്ങിന്റെ വീറും വാശിയും ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം തകർക്കപ്പെട്ട ബംഗാളിന്റെ സാമൂഹിക പരിഷ്കർത്താവ് ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അതേ സ്ഥലത്ത് വലിയ രീതിയിൽ പുനർനിർമിക്കുമെന്ന വാഗ്ദാനമാണ് മോദി ഇന്നു നടത്തിയത്. മാത്രമല്ല, പ്രതിമ തകർത്തത് തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളാണെന്നും മോദി ആരോപിച്ചു.

ചൊവ്വാഴ്ച കൊൽക്കത്തയിൽ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ, വിദ്യാസാഗർ കോളജിൽ സാമൂഹിക പരിഷ്കർത്താവ് ഈശ്വർ ചന്ദ്ര വിദ‌്യാസാഗറിന്റെ പ്രതിമ ഒരുകൂട്ടമാളുകൾ തകർത്തിരുന്നു. ബംഗാളിന്റെ ചരിത്രത്തിൽ നിർണായക സ്വാധീനമുള്ള വിദ്യാസാഗറിന്റെ പ്രതിമ തകർക്കലിനെ ചുറ്റിപ്പറ്റിയാണ് അവസാന ഘട്ട പോളിങ്ങിന്റെ രാഷ്ട്രീയം.

അതേസമയം, പ്രതിമ തകർക്കലിനുപിന്നിൽ ആരാണെന്നു വ്യക്തമായിട്ടില്ലെങ്കിൽ ആരോപണ പ്രത്യാരോപണങ്ങളുമായി ബിജെപിയും തൃണമൂലും രംഗത്തെത്തിയിട്ടുണ്ട്.

English Summary: PM Modi Promises Grand Vidyasagar Statue Amid Battle With Trinamool, Election 2019, Bengal Election News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com