എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ജൂലൈ 15 മുതൽ ഡിജിലോക്കറിൽ ലഭ്യമാകും

sslc
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം∙ ഈ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ജൂലൈ 15 മുതൽ ഡിജിലോക്കറിൽ ലഭിക്കും. ഈ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം. കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി.

നമുക്കാവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ രേഖകളായി സൂക്ഷിക്കുന്ന സംവിധാനമാണു ഡിജി ലോക്കർ. https://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ചു ഡിജിലോക്കർ അക്കൗണ്ട് തുറക്കാം.

ആദ്യമായി റജിസ്റ്റർ ചെയ്യാൻ ഈ വെബ്സൈറ്റിൽ കയറി സൈൻ അപ്പ് എന്ന ലിങ്ക് ക്ലിക്ക് ചെയ്തു മൊബൈൽ നമ്പർ കൊടുക്കണം. ഈ മൊബൈലിലേക്കു ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേർഡ് നൽകിയ ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർ നെയിമും പാസ്‌വേർഡും നൽകണം. അതിനു ശേഷം ആധാർ നമ്പർ ഇതിലേക്കു ലിങ്ക് ചെയ്യണം. 

എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭിക്കുന്നതിനായി ഡിജി ലോക്കറിൽ ലോഗിൻ ചെയ്ത ശേഷം ‘ഗെറ്റ് മോർ നൗ’ എന്ന ബട്ടൻ ക്ലിക്ക് ചെയ്യണം.എജ്യുക്കേഷൻ എന്ന സെക്ഷനിൽ നിന്നു ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ കേരള തിരഞ്ഞെടുക്കുക. തുടർന്ന് ക്ലാസ് 10 സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് സെലക്ട് ചെയ്യുക. രജിസ്റ്റർ നമ്പറും വർഷവും കൊടുത്തു സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദേശം അനുസരിച്ചു ചെയ്താൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭിക്കും. 

ഡിജി ലോക്കർ സംബന്ധിച്ച പ്രശ്ന പരിഹാരത്തിനു സംസ്ഥാന ഐടി മിഷന്റെ സിറ്റിസൺ കോൾ സെന്ററിലെ 1800 4251 1800(ടോൾ ഫ്രീ) 155300(ബിഎസ്എൻഎൽ നെറ്റ്‌വർക്കിൽ നിന്ന്) 0471 2115054,0471 2115098 0471 2335523 (മറ്റു നെറ്റ്‌വർക്കിൽ നിന്ന്) എന്നീ ഫോൺ നമ്പറുകളിൽ വിളിക്കാം. 

English summary: SSLC certificate available on digilocker from july 15

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA