ADVERTISEMENT

തിരുവനന്തപുരം ∙ വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപി‍എം നേതാവുമായ സി.ഒ.ടി.നസീറിനെ ആക്രമിച്ച സംഭവത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജന്റെ കരങ്ങളുണ്ടെന്നു സംശയിക്കണമെന്നു യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ എംഎൽഎ. പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ജയരാജൻ ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നു മുരളീധരൻ ആരോപിച്ചു. 

സിപിഎം നേതൃത്വം അറിഞ്ഞു കൊണ്ടു തന്നെയാകണം ആക്രമണം. വടകരയിലെ സിപിഎം സ്ഥാനാർഥിയെ സംബന്ധിച്ച ഭിന്നതകളാണു തലശേരി നഗരസഭ മുൻ കൗൺസിലർ കൂടിയായ നസീർ പാർട്ടി വിടാൻ കാരണം. ഇദ്ദേഹത്തിനു കിട്ടുന്ന വോട്ടുകൾ സ്വാഭാവികമായി സിപിഎമ്മിനാണു നഷ്ടമുണ്ടാക്കുക. തിരഞ്ഞെടുപ്പിനു ശേഷം വടകരയിൽ അക്രമങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുള്ളതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ല. 

വോട്ടെടുപ്പു ദിനത്തിൽ ആക്രമിച്ച സംഭവത്തിൽ ഈ മാസം 4ന് തലശേരി എസിപിക്കു രേഖാമൂലം നൽകിയ പരാതിയിലും നടപടിയുണ്ടായില്ല. യുഡിഎഫിനു വേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ ആർഎംപി നേതാക്കളെ ആക്രമിക്കുന്ന സ്ഥിതിയുമുണ്ട്. വോട്ടെടുപ്പിനെത്തുന്നവർ പർദ ധരിക്കുന്നതിനു പോലും കുറ്റം പറയുന്ന സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്റെയും എം.വി.ജയരാജന്റെയും ഭാഷ ‘സംഘി’യുടേതാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

English summary: K.Muraleedharan alleges P.Jayarajan has worked behind the attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com