ADVERTISEMENT

ന്യൂഡൽഹി ∙ മോദിയുടെ കേദാർനാഥ് സന്ദർശത്തെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. ദ് ലൈ ലാമ (നുണയനായ ലാമ) എന്നാണ് മോദിയെ പ്രകാശ് രാജ് വിശേഷിപ്പിച്ചത്. വസ്‌ത്രശേഖരത്തിനും ക്യാമറാസംഘത്തിനും ഫാഷന്‍ ഷോയ്‌ക്കും പണം മുടക്കുന്ന, ഒരു പഴ്‌സ്‌ പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി– മോദിയുടെ ചിത്രങ്ങൾ പങ്കുവച്ച് അദ്ദേഹം ട്വിറ്ററിൽ കളിയാക്കി.

കേദാർനാഥ്, ബദ്രിനാഥ് എന്നിവിടങ്ങളിലായി രണ്ടു ദിവസത്തെ സന്ദർശനത്തിനാണു മോദി എത്തിയത്. കാവിയുടുത്തു ഗുഹയിൽ പ്രാർഥിക്കുന്നതടക്കമുള്ള ചിത്രങ്ങൾ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഒരു കിലോമീറ്ററോളം മല നടന്നു കയറിയാണ് ആധുനിക സൗകര്യങ്ങളുള്ള ഗുഹയിലെത്തിയത്.

മോദിയുടെ സന്ദർശനത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി പ്രതിഷേധിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. വോട്ടർമാരെ സ്വീധിനിക്കാനുള്ള മോദിയുടെ നീക്കമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് അടക്കമുള്ള പാർട്ടികളും രംഗത്തെത്തി.   

English summary: Modi: the lie lama says Prakash Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com