ADVERTISEMENT

കൊച്ചി ∙ കേരളത്തിൽ യുഡിഎഫിന് ശക്തമായ മേൽക്കൈയുണ്ടാകുമെന്ന് മനോരമ ന്യൂസിനായി കാർവി ഇൻസൈറ്റ്സ് നടത്തിയ എക്സിറ്റ് പോൾ സർവേഫലം. വടക്കൻ കേരളത്തിൽ 5 മണ്ഡലങ്ങളിൽ യുഡിഎഫും ഒരെണ്ണത്തിൽ എൽഡിഎഫും ജയിക്കും. രണ്ടിടത്തു ഫോട്ടോഫിനിഷ് ആയിരിക്കുമെന്നും സർവേ ഫലം പറയുന്നു.

കാസർകോട്ട് അട്ടിമറി

kasragod-exit-poll

കാസർകോട്ട് യുഡിഎഫിന് അട്ടിമറി ജയമുണ്ടാകുമെന്നാണു സർവേഫലം. കോൺഗ്രസിന്റെ രാജ്മോഹൻ ഉണ്ണിത്താൻ ഇടതു സ്ഥാനാർഥി കെ.പി.സതീഷ് ചന്ദ്രനെ തോൽപിക്കുമെന്നാണ് സർവേയിൽ വ്യക്തമാകുന്നത്.

കണ്ണൂരിൽ ഫോട്ടോഫിനിഷ്

kannur-exit-poll

കണ്ണൂരില്‍ തിരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷാകുമെന്നാണു പ്രവചനം. നേരിയ മുന്‍തൂക്കം കോണ്‍ഗ്രസിനായിരിക്കുമെന്നും പറയുന്നു.

വടകരയിൽ യുഡിഎഫ്

vadakara-exit-poll

വടകരയില്‍ കോണ്‍ഗ്രസിന്റെ കെ.മുരളീധരന് ആധികാരിക ജയം ലഭിക്കും. കടുത്ത പോരാട്ടത്തിനൊടുവില്‍ സിപിഎമ്മിന്‍റെ പി.ജയരാജനെ തോല്‍പിക്കുമെന്നാണ് പ്രവചനം. ഏറ്റവും ശക്തമായ പോരാട്ടം നടന്നുവെന്നു പ്രതീക്ഷിക്കുന്ന വടകരയിൽ ഇഞ്ചോടിഞ്ചുന മത്സരമായിരുന്നു.

വയനാട്ടിൽ രാഹുൽതരംഗം

wayanad-exit-poll

രാഹുൽഗാന്ധി മൽസരിക്കാനെത്തിയതോടെ പോരാട്ടം ഇല്ലാതായ വയനാട് മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണു സർവേ ഫലം.

കോഴിക്കോട് ഫോട്ടോഫിനിഷ്

കോഴിക്കോട്ട് ഫോട്ടോഫിനിഷാണ് പ്രവചിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമ്പോൾ മികച്ച മേൽക്കൈയുണ്ടായിരുന്ന കോൺഗ്രസിന്റെ എം.കെ.രാഘവന് പ്രചാരണ സമയത്തുയർന്ന അഴിമതിയാരോപണം വിനയായി. എന്നാൽ സിപിഎമ്മിന്റെ എ.പ്രദീപ് കുമാറിന് ഈ സാഹചര്യം വേണ്ടത്ര ഉപയോഗപ്പെടുത്താനായിട്ടില്ലെന്നും വിലയിരുത്തലുണ്ട്.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി

malappuram-exit-poll

യുവ ഇടതു സ്ഥാനാർഥി വി.പി. സാനുവിനെ പിന്നിലാക്കി മുസ്‌ലിം ലീഗിന്റെ അതികായൻ പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്തു വീണ്ടും ജയിക്കുമെന്നാണു സർവേ പറയുന്നത്.

പൊന്നാനിയിൽ ഇ.ടി.

ponnani-exit-poll

മുസ്‌ലിം ലീഗിന് മികച്ച സ്വാധീനമുള്ള പൊന്നാനിയിൽ യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീർ വിജയിക്കുമെന്നാണ് എക്സിറ്റ്പോൾ ഫലം. നിലമ്പൂർ എംഎൽഎ പി.വി.അൻവർ ഇവിടെ കാര്യമായി നേട്ടമുണ്ടാക്കില്ല എന്നും വിലയിരുത്തലുണ്ട്.

പാലക്കാട് എം.ബി.രാജേഷ്

palakkad-exit-poll

യുഡിഎഫിന്റെ വി.കെ.ശ്രീകണ്ഠൻ ഉയർത്തിയ വെല്ലുവിളികൾ മറികടന്ന് പാലക്കാട് സിറ്റിങ് എംപി എം.ബി.രാജേഷ് വിജയിക്കുമെന്ന് സർവേ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com