ADVERTISEMENT

ഭോപാൽ∙ വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. കഴിഞ്ഞ അ‍ഞ്ച് മാസത്തിനിടയില്‍ നാല് തവണ തന്‍റെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെന്നു ബിജെപിയുടെ വെല്ലുവിളിയേറ്റെടുത്ത് കമല്‍നാഥ് പറഞ്ഞു. അധികാരമേറ്റെടുത്ത നാള്‍ മുതല്‍ തന്‍റെ സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും കമല്‍നാഥ് ആരോപിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിര്‍ണായക നീക്കവുമായി ബിജെപി രംഗത്തെത്തിയിരുന്നു. കമല്‍നാഥ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു കാണിച്ച് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനു കത്തയച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍  കൂട്ടത്തോടെ പാര്‍ട്ടി വിടുമെന്നും ബിജെപി അവകാശവാദം ഉന്നയിച്ചു. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ അനുകൂലമായതോടെയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമം ബിജെപി തുടങ്ങിയത്. കമല്‍നാഥ് സര്‍ക്കാര്‍ താനെ നിലംപതിക്കുമെന്നും കുതിരക്കച്ചവടത്തില്‍ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു.

English Summary: Ready for Floor Test, Says Kamal Nath as BJP Wants Congress Govt in Madhya Pradesh to Prove Majority

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com