ADVERTISEMENT

ന്യൂഡൽഹി∙ വ്യാഴാഴ്ച വോട്ടെണ്ണൽ നടക്കാനിരിക്കെ സംസ്ഥാനങ്ങൾക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ചീഫ് സെക്രട്ടറിമാർക്കും പൊലീസ് മേധാവികൾക്കുമാണ് അക്രമവും സംഘർഷവുമുണ്ടാകാൻ സാധ്യതയുണ്ടെന്നും കനത്ത ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകിയത്.

വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾക്കും വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കും മതിയായ സുരക്ഷ ഉറപ്പാക്കണം. രാജ്യത്തിന്റെ പലഭാഗത്തും അക്രമം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടെന്നാണു മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഉത്തർപ്രദേശ്, ബംഗാൾ, ബിഹാർ, ത്രിപുര എന്നിവിടങ്ങളിലാണ് അക്രമണത്തിന് ഏറെ സാധ്യതയുള്ളത്.

English summary: Home ministry asks states to stay alert 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com