ADVERTISEMENT

തിരുവനന്തപുരം∙ ബുധനാഴ്ച വൈകിട്ടു വരെ സംസ്ഥാനത്ത് വരണാധികാരികൾക്ക് വോട്ട് രേഖപ്പെടുത്തി തിരികെ ലഭിച്ചത് 60.97% പോസ്റ്റൽ, സർവീസ് വോട്ടുകൾ. രണ്ടു വിഭാഗങ്ങളിലുമായി ആകെ 1,16,816 വോട്ടുകളാണ് അനുവദിച്ചിരുന്നത്. സൈനിക ഉദ്യോഗസ്ഥർക്കായി സംസ്ഥാനത്തെ ലോക്സഭാ മണ്ഡലങ്ങളിൽ ഈ തിരഞ്ഞെടുപ്പിന് അനുവദിച്ചത് 53,299 സർവീസ് വോട്ടുകളാണ് (ഇടിപിബിഎസ് - ഇലക്ട്രോണിക്കലി ട്രാൻസ്ഫേഡ് പോസ്റ്റൽ ബാലറ്റ് സർവീസ്).

ഇതിൽ 32,199 എണ്ണമാണ് വോട്ട് രേഖപ്പെടുത്തി തിരികെയെത്തിയത്. പൊലീസുകാർ ഉൾപ്പെടെ സർക്കാർ ജീവനക്കാർക്കായി അനുവദിച്ച പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം 63,517 ആണ്. ഇതിൽ 39,025 എണ്ണം തിരികെ ലഭിച്ചിട്ടുണ്ട്. ഇടിപിബിഎസ് വഴി ലഭിച്ച ബാലറ്റുകളിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത ശേഷമേ ഈ വോട്ടുകളുടെ എണ്ണൽ ആരംഭിക്കൂ. ഇത് നിർബന്ധമാണ്. ഈ പ്രക്രിയക്കു സമയമെടുക്കുന്നതിനാൽ ഇടിപിബിഎസ് വോട്ടുകളുടെ എണ്ണലിന് സമയം കൂടുതൽ എടുക്കും.

ഇക്കാര്യം എല്ലാ രാഷ്ട്രീയകക്ഷി പ്രതിനിധികളെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തിലെ വിജയ ഭൂരിപക്ഷം അവിടെ അപാകതകൾ കാരണം നിരസിച്ച പോസ്റ്റൽ വോട്ടുകളേക്കാൾ കുറവാണെങ്കിൽ നിരസിച്ച ബാലറ്റുകൾ വീണ്ടും പരിശോധിക്കണമെന്ന് വരണാധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പരിശോധിക്കുമ്പോൾ ഈ പ്രക്രിയ പൂർണമായി വിഡിയോയിൽ ചിത്രീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com