ADVERTISEMENT

തിരുവനന്തപുരം∙ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കേരള പൊലീസിന് പ്രവേശനമുണ്ടാകില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ. കേന്ദ്രസേനയ്ക്ക് മാത്രമായിരിക്കും പ്രവേശനം. കൗണ്ടിങ് സ്റ്റേഷന് പുറത്തെ സുരക്ഷ കേരള ആംഡ് പോലീസിനായിരിക്കും. അതിനു പുറത്തുള്ള സുരക്ഷയായിരിക്കും കേരള പൊലീസിന്. 

വോട്ടെണ്ണലിന്റെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ടീക്കാറാം മീണ പറഞ്ഞു. നറുക്കെടുപ്പിലൂടെ 5 ബൂത്തുകളിലെ വിവിപാറ്റ് കർശനമായി എണ്ണും. സ്ട്രോങ് റൂമിൽ നിന്ന് ഒരു ഇവിഎം മെഷീൻ മാത്രമേ ഒരു സമയം കൗണ്ടിങ് ടേബിളിലേക്ക് കൊണ്ടു വരൂ. കൗണ്ടിങ് സ്റ്റേഷനിൽ ജനറൽ ഒബ്സർവർമാർക്കു മാത്രം മൊബൈൽ ഉപയോഗിക്കാം. രാത്രി 8 മണിയോടു കൂടി വോട്ടെണ്ണൽ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടീക്കാറാം മീണ പറഞ്ഞു.

പോസ്റ്റൽ ബാലറ്റിനായി വോട്ടിംഗ് മെഷീനുകളുടെ വോട്ടെണ്ണൽ നിർത്തിവയ്ക്കില്ല

എല്ലാ മണ്ഡലങ്ങളിലും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിച്ചുകഴിഞ്ഞാൽ പൂർത്തിയാകുന്നതുവരെ തുടരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണി തീരുന്നതുവരെ അവസാനത്തെ രണ്ടു റൗണ്ട് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതു നിർത്തിവയ്ക്കാനായിരുന്നു നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. എന്നാൽ പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിയുന്നതുകാത്ത് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ നിർത്തിവയ്ക്കേണ്ടതില്ല എന്നാണ് പുതിയ നിർദേശം.

ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിച്ചുകഴിഞ്ഞാൽ പൂർത്തിയാകുന്നതുവരെ തുടരാൻ നിർദേശം വരണാധികാരികൾക്ക് നൽകിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സമാന്തരമായി പോസ്റ്റൽ ബാലറ്റുകളുടെ എണ്ണലും തുടരും. വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയായാലുടൻ വിവി പാറ്റ് സ്ളിപ്പുകളുടെ എണ്ണലും നിശ്ചിത മാർഗനിർദേശപ്രകാരം ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com