ADVERTISEMENT

ന്യൂഡൽഹി∙ വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ വ്യാജ എക്സിറ്റ് പോളുകളിൽ നിരാശരാകരുതെന്ന് അണികളോട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. കഠിനാധ്വാനം ഫലം കാണുമെന്നും ജാഗരൂകരായിരിക്കാനും പ്രവർത്തകർക്ക് അദ്ദേഹം നിർദേശം നൽകി. വോട്ടിങ് മെഷീനുകൾ അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ തിരഞ്ഞെടുപ്പു കമ്മിഷൻ സുതാര്യത ഉറപ്പാക്കാൻ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർ‌ട്ടികൾ കമ്മിഷനെ സമീപിച്ചതിനു പിന്നാലെയാണു രാഹുലിന്റെ ട്വീറ്റ്.

കോൺഗ്രസിലും സ്വയവും വിശ്വസിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അടുത്ത 24 മണിക്കൂർ വളരെ നിർണായകമാണ്. ഭയപ്പെടേണ്ട ആവശ്യമില്ല. നമ്മൾ സത്യത്തിനു വേണ്ടിയാണു പോരാടുന്നത്– രാഹുൽ കുറിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്കും എൻഡിഎയ്ക്കും അനുകൂലമായ ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ തിങ്കളാഴ്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സമാനമായ സന്ദേശം അണികൾക്കു നൽകിയിരുന്നു.

കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കാനാണ് എക്സിറ്റ് പോളുകളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത്. നിങ്ങളുടെ ജാഗ്രത ഏറെ പ്രധാനമാണ്. സ്ട്രോങ് റൂമിന് മുൻപിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കാവൽക്കാരായി നിൽക്കണം. നിങ്ങളുടെ കഠിനാധ്വാനം ഫലം കാണുമെന്നു ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും പ്രിയങ്ക അണികൾക്ക് അയച്ച ഓഡിയോ സന്ദേശത്തിൽ പറഞ്ഞു.

English Summary: "Don't Be Afraid": Rahul Gandhi's Message To Party On "Fake Exit Polls"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com