ADVERTISEMENT

ന്യൂഡൽഹി∙ വിവിപാറ്റ് രസീതുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ആദ്യം വോട്ടിങ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണും. അതിനുശേഷമേ ഓരോ നിയമസഭാ മണ്ഡലത്തിലെ ഏതെങ്കിലും 5 പോളിങ് സ്റ്റേഷനുകളിൽനിന്നുള്ള രസീതുകൾ എണ്ണുകയുള്ളൂവെന്ന് കമ്മിഷൻ തീരുമാനിച്ചു. ആദ്യം വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിയില്ലെങ്കിൽ ഫലം പുറത്തുവരാന്‍ വൈകുമെന്നും കമ്മിഷൻ അറിയിച്ചു.

ചൊവ്വാഴ്ച വിവിപാറ്റ് മെഷീനുകളെക്കുറിച്ചുള്ള ആശങ്ക അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടപ്പോഴാണ് പ്രതിപക്ഷ നേതാക്കൾ ഈ ആവശ്യം ഉന്നയിച്ചത്. വിവിപാറ്റ് ഒത്തുനോക്കുമ്പോൾ ഒരു പൊരുത്തക്കേടെങ്കിലും കണ്ടാൽ ആ നിയമസഭാ മണ്ഡലത്തിലെ മുഴുവൻ രസീതുകളും ഒത്തുനോക്കണമെന്നും കമ്മിഷനോടു പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു.

English Summary: VVPAT Slips, Election Commission, Election 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com