300 കടന്ന് ബിജെപി, 350 പിന്നിട്ട് എൻഡിഎ; മങ്ങാതെ, മായാതെ മോദി തരംഗം

modi-amit-shah-bjp-head-quarters
ബിജെപി ആസ്ഥാനത്ത് അനുയായികളെ അഭിവാദ്യം ചെയ്യുന്ന നരേന്ദ്ര മോദി, അമിത് ഷാ എന്നിവർ.
SHARE

ന്യൂഡൽഹി ∙ കേവല ഭൂരിപക്ഷം ഉറപ്പാക്കി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ വീണ്ടും അധികാരത്തിലേക്ക്. എക്സിറ്റ് പോൾ ഫലങ്ങളെയും 2014ലെ ഫലത്തെയും കടത്തിവെട്ടിയാണ് ഇത്തവണ എൻഡിഎ മുന്നേറ്റം. 350നു മുകളിൽ സീറ്റുകളുമായാണ് നരേന്ദ്ര മോദി സർക്കാർ കേന്ദ്രഭരണത്തിലെ രണ്ടാമൂഴത്തിനു തയാറെടുക്കുന്നത്. ബിജെപി ഒറ്റയ്ക്ക് 300ൽ അധികം സീറ്റിൽ ലീഡു പിടിച്ചു. തിരഞ്ഞെടുപ്പു വിജയത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നടക്കുന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ എൻഡിഎ ശക്തമായ മുന്നേറ്റം നടത്തി. എസ്പിയും ബിഎസ്പിയും സഖ്യമായി മൽസരിച്ച ഉത്തർപ്രദേശിൽ അവർക്കു കനത്ത തിരിച്ചടിയാണു നേരിട്ടത്. ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ ബിജെപി നേട്ടുമുണ്ടാക്കി. ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസും തെലങ്കാനയിൽ ടിആർഎസ്സും ബഹുദൂരം മുന്നിലെത്തി. ദേശീയ തലത്തിൽ തിരിച്ചടി നേരിടുന്ന കോൺഗ്രസിന് ആശ്വാസം പകർന്ന് കേരളവും പഞ്ചാബും മാത്രം. തമിഴ്നാട്ടിൽ കോണ്‍ഗ്രസ് ഉൾപ്പെടുന്ന ഡിഎംകെ സഖ്യവും വൻ മുന്നേറ്റം നടത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഉൾപ്പെടെയുള്ള ലോകനേതാക്കൾ മോദിയെ അഭിനന്ദിച്ചു.

English Summary: Lok Sabha Election Results 2019 - Live

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA