വലത്തോട്ടു ചാഞ്ഞ് കേരളം; 19 സീറ്റുകളിൽ ജയം, എൽഡിഎഫിന് ആലപ്പുഴ മാത്രം

Election - MPM
മലപ്പുറത്തെ മുസ്‌ലിം ലീഗ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. ചിത്രം: സമീർ എ ഹമീദ്
SHARE

തിരുവനന്തപുരം∙ എക്സിറ്റ് പോൾ ഫലങ്ങളും കാറ്റിൽപ്പറത്തി കേരളത്തിൽ‍ യുഡിഎഫ് തരംഗം. എൽഡിഎഫിനെ കേവലം ഒരു സീറ്റിലേക്ക് ഒതുക്കിയാണ് യുഡിഎഫിന്റെ തേരോട്ടം. ഒൻപതു യുഡിഎഫ് സ്ഥാനാർഥികളാണ് ലക്ഷം വോട്ടിന്റെ ലീഡിൽ വിജയിച്ചത്. വയനാട്ടിൽനിന്ന് ജനവിധി തേടിയ കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി നാലു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മുസ്‌ലിം ലീഗ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ലീഡ് നിലയിൽ രണ്ടാം സ്ഥാനത്ത് – 2,60,000. മൽസര രംഗത്തുണ്ടായിരുന്ന 9 എംഎൽഎമാരിൽ 4 പേരാണ് ജയിച്ചത്. യു‍ഡിഎഫിൽനിന്ന് മൂന്നുപേരും സിപിഎമ്മിൽനിന്ന് ഒരാളുമാണ് വിജയിച്ചത്.

English Summary: Lok Sabha Election Kerala Results Live

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ