ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടിയ നരേന്ദ്ര മോദിയെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഇരുരാജ്യങ്ങളിലേയും ജനക്ഷേമം മുന്‍നിര്‍ത്തി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇമ്രാന്‍ പറഞ്ഞു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പിന്തുണയും ഇമ്രാന്‍ വാഗ്ദാനം ചെയ്തതായി പാക്ക് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

ഇമ്രാന് നന്ദി പറഞ്ഞ് മോദി ട്വീറ്റ് ചെയ്തു. മേഖലയിലെ സമാധാനത്തിനും വികസനത്തിനുമാണു തന്റെ മുഖ്യ പരിഗണനയെന്നു മോദി ട്വീറ്റിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ മോദിയെ അഭിനന്ദിച്ച് ഇമ്രാൻ ട്വീറ്റ് ചെയ്തിരുന്നു. മോദി പ്രധാനമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. നിരവധി ലോകനേതാക്കളെ ക്ഷണിക്കാനുള്ള നീക്കം നടക്കുന്നതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു.

English Summary: Pakistan PM Imran Khan calls Narendra Modi, congratulates him on electoral victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com